റെക്കോർഡ് കളക്ഷൻ ലക്ഷ്യമിട്ട് 'ധുരന്ധർ: ദ റിവഞ്ച്'; അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

മാർച്ച് 19ന് 'ധുരന്ധർ: ദ റിവഞ്ച്' ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും
'ധുരന്ധർ: ദ റിവഞ്ച്' സിനിമ
'ധുരന്ധർ: ദ റിവഞ്ച്' സിനിമ
Published on
Updated on

കൊച്ചി: രൺവീർ സിംഗ് നായകനായ 'ധുരന്ധർ: ദ റിവഞ്ച്' സിനിമയുടെ ഇന്ത്യയിലെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനിൽ ഒന്നായിരിക്കും ചിത്രം നേടുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് 'റിവഞ്ച്' പുറത്തു വരുന്നത്. 2026 മാർച്ച് 19നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം എത്തുന്ന 'ധുരന്ധർ: ദ റിവഞ്ച്' ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്.

ഇന്ത്യൻ സിനിമ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ആക്ഷൻ ദൃശ്യ വിരുന്നാണ് 'ധുരന്ധർ 2' ഒരുക്കുകയെന്നാണ് സിനിമയുടെ ട്രെയ്‌ലർ നൽകുന്ന സൂചന. നേരത്തെ ചിത്രം ആഗോള തലത്തിലും വമ്പൻ പ്രീസെയിൽസ് സ്വന്തമാക്കിയിരുന്നു. ലക്ഷക്കണക്കിന് ടിക്കറ്റുകളാണ് ഇതിനോടകം അഡ്വാൻസ് ബുക്കിങ് വഴി ചിത്രത്തിന്റേതായി ആഗോളതലത്തിൽ വിറ്റുപോയത്. ഇപ്പോൾ ലഭിക്കുന്ന വമ്പൻ അഡ്വാൻസ് ബുക്കിങ്, ചിത്രത്തിന് ബ്ലോക്ക്‌ബസ്റ്റർ ഓപ്പണിങ്ങും, റെക്കോർഡ് വീക്കെൻഡ് കളക്ഷനും ഉറപ്പാക്കുന്നതാണ്. രാജ്യത്തിന് അകത്തും പുറത്തും ഒരുപോലെ ഗംഭീര സ്വീകരണമാണ് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിന് ലഭിക്കുന്നത്. ഏറെ ആവേശത്തോടെ ചിത്രത്തെ കാത്തിരിക്കുന്ന ആരാധകരിൽ നിന്നും വമ്പൻ ഡിമാൻഡ് ആണ് ചിത്രത്തിന്റെ ടിക്കറ്റുകൾക്കായി ഉയരുന്നത്.

'ധുരന്ധർ: ദ റിവഞ്ച്' സിനിമ
THE ORIGINALS | മഹേന്ദ്രൻ, എംജിആറിനെ 'തിരുത്തിയ' വിദ്യാർഥി

രൺവീർ സിംഗ് അവതരിപ്പിക്കുന്ന ജസ്കീരത് സിംഗ് രംഗി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രം പിന്തുടരുന്നത്. എന്തൊക്കെ സംഭവ വികാസങ്ങളാണ് ജസ്‌കീരത് സിംഗ് എന്ന ഈ കഥാപാത്രത്തെ ഹംസ അലി മസാരി ആകാൻ നിർബന്ധിതനാക്കുന്നത് എന്നും, ഇയാൾ പാക്കിസ്ഥാനിൽ ഇന്ത്യൻ ചാരനായി പ്രവർത്തിക്കുമ്പോൾ അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് രണ്ടാം ഭാഗത്തിൽ സംസാരിക്കുന്നത്. രൺവീർ സിംഗിനൊപ്പം അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'ധുരന്ധർ: ദ റിവഞ്ച്' സിനിമ
അരുന്ധതി റോയ് തിരക്കഥ രചിച്ച ആദ്യ ചിത്രം; 'ഇൻ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വൺസ്' 4K പതിപ്പ് തിയേറ്ററുകളിൽ

ബി62 സ്റ്റുഡിയോ നിർമിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന 'ധുരന്ധർ: ദ റിവഞ്ച്' ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് ആഗോള റിലീസായി എത്തുന്നത്. സംവിധായകൻ ആദിത്യ ധർ തന്നെയാണ് തിരക്കഥ. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ് ആക്ഷൻ സ്പൈ ത്രില്ലർ നിർമിച്ചിരിക്കുന്നത്. പിആർഒ - ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com