'ധുരന്ധർ 2' ടൈറ്റിൽ ട്രാക്ക് 'ആരി ആരി' പുറത്ത്; ആഗോള റിലീസ് മാർച്ച് 19ന്

ശാശ്വത് സച്ച്ദേവ് ആണ് 'ആരി ആരി' എന്ന ട്രാക്ക് ഒരുക്കിയിരിക്കുന്നത്.
'ധുരന്ധർ 2' ടൈറ്റിൽ ട്രാക്ക്
'ധുരന്ധർ 2' ടൈറ്റിൽ ട്രാക്ക്
Published on
Updated on

കൊച്ചി: രൺവീർ സിംഗ് നായകനായ ആദിത്യ ധർ ചിത്രം 'ധുരന്ധർ: ദ റിവഞ്ച്' ടൈറ്റിൽ ട്രാക്ക് പുറത്ത്. 'ആരി ആരി' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രം 2026 മാർച്ച് 19ന് ആഗോള റിലീസായി തിയേറ്ററുകളിൽ എത്തും. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലർ 45+ രാജ്യങ്ങളിലായി യൂട്യൂബിൽ ട്രെൻഡിങ്ങിലാണ്. ട്രെയ്‌ലർ പുറത്തിറങ്ങിയത് മുതൽ ആരാധകർ കാത്തിരിക്കുന്ന ഒന്നാണ് പശ്ചാത്തലത്തിൽ ഉപയോഗിച്ച 'ആരി ആരി' എന്ന ഗാനം.

ശ്രോതാക്കൾക്ക് ആവേശം പകരുന്ന ഈ ഗാനം ഇപ്പോൾ ടി-സീരീസ് യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ഗംഭീര ബീറ്റുകൾ, ശക്തമായ ആലാപനം, സ്ഫോടനാത്മകമായ റാപ്പ് എന്നിവ നിറഞ്ഞ ഈ ട്രാക്ക് തരംഗമായി മാറുമെന്ന സൂചനയാണ് നൽകുന്നത്. ഒപ്പം ചിത്രത്തിലെ തീവ്രമായ കാഴ്ചകളുടെ ഒരു സൂചനയും ഈ ഗാനം നൽകുന്നുണ്ട്.

'ധുരന്ധർ 2' ടൈറ്റിൽ ട്രാക്ക്
'കാറ്റ് തൊട്ടപ്പോൾ...'; 'പേട്രിയറ്റ്' ആദ്യ ഗാനം സുഷിൻ ശ്യാമിന്റെ യൂട്യൂബ് ചാനലിൽ

ശാശ്വത് സച്ച്ദേവ് സംഗീത സംവിധാനം നിർവഹിച്ച ഈ ട്രാക്ക്, പഞ്ചാബി സ്വാധീനങ്ങളുമായി സംയോജിപ്പിച്ച്, ശ്രോതാക്കളെ ത്രസിപ്പിക്കാൻ പാകത്തിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നവ്‌തേജ് സിംഗ് റെഹാൽ (ബോംബെ റോക്കേഴ്‌സ്), ഖാൻ സാബ്, ജാസ്മിൻ സാൻഡ്‌ലാസ്, സുധീർ യദുവൻഷി എന്നിവർ ഈ ഗാനത്തിന് ശബ്ദം പകർന്നിരിക്കുന്നു. റെബിളും ടോക്കണും ചേർന്നാണ് റാപ്പ് ഭാഗങ്ങൾ അവതരിപ്പിക്കുകയും എഴുതുകയും ചെയ്തിരിക്കുന്നത്. ബോംബെ റോക്കേഴ്‌സിനൊപ്പം ഇർഷാദ് കാമിലും ചേർന്നാണ് ഗാനം എഴുതിയിരിക്കുന്നത്. ഈ ഗാനത്തിന്റെ സ്കോർ ഒരുക്കിയത് ആദം ലൂക്കാസ് ആണ്.

ഗാനത്തിന്റെ അതിശയിപ്പിക്കുന്ന വീഡിയോ ഈ ട്രാക്കിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഗാനത്തിൽ രൺവീർ സിംഗിനെ ആണ് എടുത്തുകാണിക്കുന്നത്. സ്റ്റൈലൈസ്ഡ് ആക്ഷനും ആകർഷകമായ സീക്വൻസുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ വീഡിയോ, തീവ്രതയും ചിത്രത്തിന്റെ വമ്പൻ സ്‌കെയിലും പ്രസരിപ്പിക്കുകയും രൺവീർ സിംഗിന്റെ ശക്തമായ സ്‌ക്രീൻ സാന്നിധ്യം പ്രദർശിപ്പിക്കുകയും ചെയ്യുന്നു.

'ധുരന്ധർ 2' ടൈറ്റിൽ ട്രാക്ക്
റിലീസ് നീളുന്നു; 'ജന നായകന്' 120 കോടിയുടെ ഒടിടി കരാറും നഷ്ടമായോ?

ജിയോ സ്റ്റുഡിയോസ് ആണ് 'ധുരന്ധർ 2' അവതരിപ്പിക്കുന്നത്. ബി62 സ്റ്റുഡിയോസ് പ്രൊഡക്ഷൻസിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ, ആദിത്യ ധർ എന്നിവർ ചേർന്ന് നിർമിച്ച, ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച ഈ സ്പൈ-ആക്ഷൻ ത്രില്ലർ മാർച്ച് 19ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. പിആർഒ - ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com