റെക്കോർഡുകൾ തകർത്ത് രൺവീറിന്റെ റിവഞ്ച്; 'ധുരന്ധർ 2' ആഗോളതലത്തിൽ 500 കോടി ക്ലബിൽ

ഇന്ത്യൻ വിപണിയിലെ തകർപ്പൻ പ്രകടനത്തിന് പുറമെ ആഗോളതലത്തിലും ചിത്രം വലിയ മുന്നേറ്റമാണ് നടത്തുന്നത്
'ധുരന്ധർ: ദ റിവഞ്ച്' സിനിമ
'ധുരന്ധർ: ദ റിവഞ്ച്' സിനിമ
Published on
Updated on

ബോക്സ് ഓഫീസിൽ ഗംഭീര പ്രകടനം കാഴ്ചവച്ച് രൺവീർ സിംഗ് നായകനായ ആദിത്യ ധർ ചിത്രം 'ധുരന്ധർ: ദ റിവഞ്ച്'. റിലീസ് ആയി മൂന്ന് ദിനം പിന്നിടുമ്പോൾ സിനിമ ആഗോളതലത്തിൽ 500 കോടി ക്ലബിൽ ഇടംപിടിച്ചു കഴിഞ്ഞു. പെയ്‌ഡ് പ്രിവ്യൂ ഷോകളുടെ കളക്ഷൻ കൂട്ടാതെയാണ് ഈ നേട്ടം.

കളക്ഷൻ ട്രാക്കർമാരായ സാക്‌നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ശനിയാഴ്ച മാത്രം 113 കോടി രൂപയാണ് ആഭ്യന്തര ബോക്സ് ഓഫീസിൽ നിന്ന് 'ധുരന്ധർ 2' സ്വന്തമാക്കിയത്. ഇതോടെ സിനിമയുടെ ആഭ്യന്തര കളക്ഷൻ 339.27 കോടിയായി. ഇന്ത്യൻ വിപണിയിലെ തകർപ്പൻ പ്രകടനത്തിന് പുറമെ ആഗോളതലത്തിലും ചിത്രം വലിയ മുന്നേറ്റമാണ് നടത്തുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ 501.04 കോടി രൂപ ആഗോള ഗ്രോസ് കളക്ഷനായി ചിത്രം സ്വന്തമാക്കി കഴിഞ്ഞു.

'ധുരന്ധർ: ദ റിവഞ്ച്' സിനിമ
മ്യൂസിക്കൽ ഡ്രാമ മാത്രമല്ല, ആക്ഷനുമുണ്ട്! പ്രിയദർശന്റെ 100ാമത്തെ സിനിമ, നായകൻ മോഹൻലാൽ

റിലീസായി രണ്ട് ദിനം തന്നെ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റുകളെ രൺവീർ സിംഗ് ചിത്രം പിന്നിലാക്കിയിരുന്നു. 226.27 കോടി രൂപയാണ് രണ്ട് ദിവസം കൊണ്ട് സിനിമ സ്വന്തമാക്കിയത്. ഷാരൂഖ് ഖാന്റെ 'ജവാൻ' (226.27 കോടി രൂപ), 'പത്താൻ' (127.50 കോടി രൂപ), രൺബീർ കപൂറിന്റെ 'അനിമൽ' (130.07 കോടി രൂപ) എന്നീ വമ്പൻ ഹിറ്റുകളുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷൻ റെക്കോർഡുകളാണ് 'ധുരന്ധർ 2' തകർത്തത്.

2,000 കോടി രൂപ കളക്ഷൻ എന്ന അപൂർവ നേട്ടം ലക്ഷ്യമാക്കിയതാണ് 'ധുരന്ധർ' രണ്ടാം ഭാഗം മുന്നേറുന്നത്. ആമിർ ഖാൻ ചിത്രം ദംഗൽ (2,070 കോടി) മാത്രമാണ് ഇതുവരെ ഈ നാഴികക്കല്ല് പിന്നിട്ടിട്ടുള്ളത്. നിലവിലെ ട്രെൻഡ് അനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ റെക്കോർഡുകൾ ഈ ചിത്രം തകർക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.

'ധുരന്ധർ: ദ റിവഞ്ച്' സിനിമ
"കടപ്പാടുകളുടെ ലക്ഷണങ്ങൾ തെക്കോട്ടും വ്യാപിക്കുന്നു"; 'ധുരന്ധർ 2'വിനെ പ്രശംസിച്ച് തെലുങ്ക് താരങ്ങൾ, വിമർശിച്ച് പ്രകാശ് രാജ്

ആദിത്യ ധർ ആണ് 'ധുരന്ധർ: ദ റിവഞ്ചി'ന്റെ രചനയും സംവിധാനവും. ബി62 സ്റ്റുഡിയോ നിർമിച്ച ചിത്രം ജിയോ സ്റ്റുഡിയോ ആണ് അവതരിപ്പിക്കുന്നത്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ് ആക്ഷൻ സ്പൈ ത്രില്ലർ നിർമിച്ചിരിക്കുന്നത്. രൺവീർ സിംഗിനൊപ്പം അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

News Malayalam 24x7
newsmalayalam.com