'ധുരന്ധർ: ദ റിവഞ്ച്' ട്രെയ്‌ലർ ആഗോള ട്രെൻഡിങ്; 48 മണിക്കൂറിൽ 312 മില്യൺ കാഴ്ചക്കാർ

രൺവീർ സിംഗ് നായകനായ ചിത്രം മാർച്ച് 19നാണ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്
'ധുരന്ധർ: ദ റിവഞ്ച്' സിനിമ
'ധുരന്ധർ: ദ റിവഞ്ച്' സിനിമ
Published on
Updated on

കൊച്ചി: ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന, രൺവീർ സിംഗ് നായകനായ 'ധുരന്ധർ: ദ റിവഞ്ച് ' ട്രെയ്‌ലർ ആഗോള തലത്തിൽ തരംഗമാകുന്നു. 45 രാജ്യങ്ങളിൽ ട്രെൻഡ് ചെയ്യുന്ന ട്രെയ്‌ലർ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ നേടിയത് 312 മില്യണിലധികം കാഴ്ചക്കാരെയാണ്. ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് 'ധുരന്ധർ: ദ റിവഞ്ച്' പുറത്തുവരുന്നത്.

രൺവീർ സിംഗ് ജസ്കിരത് സിംഗ് രംഗിയായും ഹംസയായും എത്തുന്ന ചിത്രം, മാർച്ച് 19നാണ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം എത്തുന്ന 'ധുരന്ധർ 2' ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്.

ലോകം മുഴുവൻ ചർച്ചാ വിഷയമായ ട്രെയ്‌ലർ, യൂട്യൂബ് ചാർട്ടിൽ ഏറ്റവും മുകളിൽ എത്തിയത് 45ൽ കൂടുതൽ രാജ്യങ്ങളിലാണ് എന്നത് ചിത്രത്തിന് ലഭിക്കുന്ന ആഗോള സ്വീകരണത്തിന് അടിവരയിടുന്നു. ട്രെയ്‌ലറിലെ ഗംഭീര പശ്ചാത്തല സംഗീതവും മൂർച്ചയേറിയ ഡയലോഗുകളും ഇതിനോടകം തന്നെ വലിയ പ്രശംസയാണ് നേടിയത്. ഇൻസ്റ്റഗ്രാം റീലുകളും എഡിറ്റ് വീഡിയോകളും വഴി സമൂഹ മാധ്യമങ്ങളിലും ട്രെയ്‌ലർ രംഗങ്ങൾ വൈറൽ ആണ്. ഗൂഗിൾ സെർച്ച് ട്രെൻഡിലും ട്രെയ്‌ലർ വലിയ പ്രചാരമാണ് നേടുന്നത്.

'ധുരന്ധർ: ദ റിവഞ്ച്' സിനിമ
"10 ദിവസത്തിനുള്ളിൽ ഒരു വലിയ അപ്‌ഡേറ്റ് വരും"; സൂര്യയുടെ 'കറുപ്പി'നെക്കുറിച്ച് ആർജെ ബാലാജി

രൺവീർ സിംഗ് അവതരിപ്പിക്കുന്ന ജസ്കിരത് സിംഗ് രംഗി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രം പിന്തുടരുന്നത്. എന്തൊക്കെ സംഭവ വികാസങ്ങളാണ് ജസ്‌കീരത് സിംഗ് എന്ന ഈ കഥാപാത്രത്തെ ഹംസ അലി മസാരി ആകാൻ നിർബന്ധിതനാക്കുന്നത് എന്നും, ഇയാൾ പാക്കിസ്ഥാനിൽ ഇന്ത്യൻ ചാരനായി പ്രവർത്തിക്കുമ്പോൾ അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഉയർച്ചകളുമാണ് രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കുന്നത്. തന്ത്രപ്രധാനനായ അജയ് സന്യാലിന്റെ വേഷത്തിൽ ആർ മാധവൻ, ഐഎസ്ഐ മേജർ ഇഖ്ബാലിന്റെ വേഷത്തിൽ അർജുൻ രാംപാൽ, എസ്പി ചൗധരി അസ്ലാമിന്റെ വേഷത്തിൽ സഞ്ജയ് ദത്ത് എന്നിവർ ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'ധുരന്ധർ: ദ റിവഞ്ച്' സിനിമ
'പേട്രിയറ്റ്' ആദ്യ ഗാനം വരുന്നു; റിലീസ് സുഷിൻ ശ്യാമിന്റെ യൂട്യൂബ് ചാനലിൽ

ധൈര്യം, ഇന്ധനം, മാറ്റം എന്നിവയിലൂടെ മുന്നോട്ട് സഞ്ചരിക്കുന്ന ഒരു പ്രതികാര കഥയാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. രൺവീർ സിംഗിനൊപ്പം അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി62 സ്റ്റുഡിയോ നിർമിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന 'ധുരന്ധർ 2', ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് ആഗോള റിലീസായി എത്തുന്നത്.

ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ് ആക്ഷൻ സ്പൈ ത്രില്ലർ നിർമിച്ചിരിക്കുന്നത്. പിആർഒ - ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com