എം.എസ്. സുബ്ബലക്ഷ്മിയായി രശ്മിക മന്ദാന; 'M.S' ഗ്രാൻഡ് ലോഞ്ച് സെപ്റ്റംബർ 16ന്, മുഖ്യാതിഥി കമൽ ഹാസൻ

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴിലെ യുവ സംഗീത സംവിധായകരിൽ മുൻനിരയിലുള്ള അനിരുദ്ധ് രവിചന്ദർ ആണ്
എം. എസ്. സുബ്ബലക്ഷ്മി, രശ്മിക മന്ദാന
എം. എസ്. സുബ്ബലക്ഷ്മി, രശ്മിക മന്ദാന
Published on
Updated on

കർണാടക സംഗീത ഇതിഹാസവും ഭാരതരത്ന ജേതാവുമായ എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തിൽ ഇതിഹാസ ഗായികയായി എത്തുന്നത്. സുബ്ബലക്ഷ്മിയുടെ 110-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ 16ന് ചെന്നൈയിലെ മ്യൂസിക് അക്കാദമിയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കും. കമൽ ഹാസൻ ആണ് ഈ ഗ്രാൻഡ് ലോഞ്ചിൽ മുഖ്യാതിഥി.

'എം.എസ്' എന്നാണ് സിനിമയുടെ ടൈറ്റിൽ. ഗൗതം തിന്നനുരി ആണ് ചിത്രത്തിന്റെ സംവിധാനം. 'മല്ലി റാവ', 'ജേഴ്സി', 'കിംഗ്ഡം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഗൗതം തിന്നനുരി. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് യുവ സംഗീത സംവിധായകരിൽ മുൻനിരയിലുള്ള അനിരുദ്ധ് രവിചന്ദർ ആണ്. ഗീതാ ആർട്സ്, റോക്ക്‌ലൈൻ എന്റർടെയ്‌ൻമെന്റ്, ബണ്ണി വാസ് വർക്സ് എന്നിവർ സംയുക്തമായാണ് 'എം.എസ്' നിർമിക്കുന്നത്.

എം. എസ്. സുബ്ബലക്ഷ്മി, രശ്മിക മന്ദാന
പ്രഥമദൃഷ്ട്യാ മലയാളത്തിലെ കിടിലൻ ത്രില്ല‍‍‍റുകളിൽ ഒന്ന്! Pradhama Drishtya Kuttakkar Review

സായ് പല്ലവി, രുക്മിണി വസന്ത് എന്നിവരുൾപ്പെടെയുള്ള പ്രമുഖ നടിമാരെ ഈ വേഷത്തിനായി മുൻപ് പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ രശ്മിക മന്ദാനയെ 'സുബ്ബലക്ഷ്മിയായി' ഉറപ്പിക്കുകയായിരുന്നു. നടിയുടെ കരിയറിലെ നാഴികക്കല്ലായി മാറാൻ സാധ്യതയുള്ള വേഷമാണിത്.

ഹോമി അദജാനിയ ഒരുക്കിയ 'കോക്ടെയിൽ 2' ആണ് രശ്മികയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഷാഹിദ് കപൂർ, കൃതി സനോൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.

'രണബാലി', 'മൈസ' എന്നിവയാണ് നടിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ. വിവാഹശേഷം വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന ചിത്രമാണ് 'രണബാലി'. ചിത്രത്തിൽ 'ജയമ്മ' എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. ഒക്ടോബർ 16നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. 'മൈസ'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

News Malayalam 24x7
newsmalayalam.com