
സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ എന്ന ഫ്രാഞ്ചൈസിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താര ജോഡികളായവരാണ് അല്ലു അര്‍ജുനും രശ്മിക മന്ദാനയും. പുഷ്പ രാജിന്റെ ഭാര്യയായ ശ്രീവല്ലിയായി സ്‌ക്രീനില്‍ രശ്മിക മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും അല്ലു അര്‍ജുനൊപ്പം അഭിനയിക്കാന്‍ പോവുകയാണ് രശ്മിക എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇത്തവണ അല്ലുവിന്റെ നായികയല്ല മറിച്ച് എതിരാളിയായാണ് രശ്മിക എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് ഹംഗാമയാണ് അല്ലു അര്‍ജുന്‍ - അറ്റ്‌ലി ചിത്രത്തില്‍ രശ്മിക നെഗറ്റീവ് റോളിലെത്തുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ചിത്രത്തിനായി രശ്മികയുടെ ലുക്ക് ടെസ്റ്റ് കഴിഞ്ഞെന്നും ഒക്ടോബറില്‍ സിനിമയുടെ ഭാഗമായി ജോയിന്‍ ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.
'AA22xA6' എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഫാന്റസിയാണ്. ഇന്ത്യയുടെ വികാരങ്ങളെയും സംസ്‌കാരത്തെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 500 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ്. ഇത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായിരിക്കും ഇത്. സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മാണം.
ദീപിക പദുകോണ്‍ ആണ് ചിത്രത്തിലെ നായിക. മൃണാള്‍ ഠാക്കുര്‍, ജാന്‍വി കപൂര്‍ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. ചിത്രത്തില്‍ അല്ലു അര്‍ജുന്‍ ട്രിപിള്‍ റോളിലെത്തുമെന്നും സൂചനയുണ്ട്. പാരലല്‍ യൂണിവേഴ്സ്, ടൈം ട്രാവല്‍ എന്നിവയും സിനിമയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന നിലവാരമുളള ഇഏക, സ്‌പെഷ്യല്‍ ഇഫക്റ്റുകള്‍ സിനിമയ്ക്ക് ആവശ്യമാണ്. ഇതിനായി ഹോളിവുഡിലെ മുന്‍നിര VFX സ്റ്റുഡിയോകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് സൂചന.