'ഒരു ദുരൂഹ സാഹചര്യത്തില്‍' കുഞ്ചാക്കോ ബോബനും ദിലീഷ് പോത്തനും; ഒപ്പം ചിദംബരവും

രതീഷ് ബാലൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്‍റെ സംവിധായകന്‍.
oru durooha sahacharyathil poster
ഒരു ദുരൂഹ സാഹചര്യത്തില്‍ പോസ്റ്റർSource : Facebook
Published on

കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. രതീഷ് ബാലൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'ഒരു ദുരൂഹ സാഹചര്യത്തില്‍' എന്നാണ്. സജിന്‍ ഗോപു, സംവിധായകന്‍ ചിദംബരം എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. നാല് പേരും ചേര്‍ന്നുള്ളതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

സംവിധായകന്‍ എന്ന വേഷത്തില്‍ നിന്ന് ആദ്യമായി നടന്റെ വേഷത്തിലേക്ക് എത്തുകയാണ് ചിദംബരം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ്, ജാന്‍ ഏ മന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ചിദംബരം.

സുധീഷ്, ജാഫര്‍ ഇടുക്കി, രാജേഷ് മാധവന്‍, ഷാഹി കബീര്‍, കുഞ്ഞികൃഷ്ണന്‍ മാഷ്, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ് എന്നിവര്‍ക്കൊപ്പം സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ഭാര്യ ദിവ്യ രതീഷ് പൊതുവാളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രതീഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ജസ്റ്റിന്‍ സ്റ്റീഫന്‍ ആണ് കോ പ്രൊഡ്യൂസര്‍. ഛായാഗ്രഹണം അര്‍ജുന്‍ സേതു, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, സംഗീതം ഡോണ്‍ വിന്‍സെന്റ്, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്, കലാസംവിധാനം ഇന്ദുലാല്‍ കവീട്, സിങ്ക് ആന്‍ഡ് സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിംഗ് വിപിന്‍ നായര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, ഡാന്‍സ് കൊറിയോഗ്രഫി ഡാന്‍സിംഗ് നിന്‍ജ, ആക്ഷന്‍ കൊറിയോഗ്രഫി വിക്കി നന്ദഗോപാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അജിത്ത് വേലായുധന്‍, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു, പിആര്‍ഒ മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റര്‍ടെയ്ന്‍മെന്റ്, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി, ഡിസൈന്‍ യെല്ലോടൂത്ത്‌സ്, വിതരണം മാജിക് ഫ്രെയിംസ് റിലീസ്, ഡിജിറ്റല്‍ പ്രൊമോഷന്‍സ് മാര്‍ട്ടിന്‍ ജോര്‍ജ്, അഡ്വര്‍ടൈസിംഗ് ബ്രിങ് ഫോര്‍ത്ത്. വയനാട്, തിരുനെല്ലി എന്നീ ലൊക്കേഷനുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com