മോഹൻലാൽ ഡബിൾ റോളിൽ തകർത്താടിയ ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രം രാവണപ്രഭു വീണ്ടുമെത്തുന്നു. 24 വർഷത്തിന് ശേഷം തിരുവോണ ദിനത്തിൽ ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. കേരളക്കര ഒന്നടങ്കം ഏറ്റെടുത്ത ചിത്രത്തിലെ നിരവധി മാസ് ഡയലോഗുകളും പാട്ടുകളും മറ്റും കോർത്തിണക്കിയുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലും ആൻ്റണി പെരുമ്പാവൂരും ചിത്രത്തിൻ്റെ ടീസർ തങ്ങളുടെ സമൂഹമാധ്യമ ഹാൻഡിലുകളിലൂടെ പുറത്തുവിട്ടു.
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം 4k അറ്റ്മോസിൽ പ്രേഷകർക്കു മുന്നിലെത്തിക്കുന്നത് മാറ്റിനി നൗ ആണ്. റീ റിലീസ് തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.
ഐ.വി. ശശിയുടെ സംവിധാനത്തില്‍ 1993ല്‍ പുറത്തെത്തിയ ദേവാസുരത്തിന്‍റെ തിരക്കഥ രഞ്ജിത്തിന്‍റേത് ആയിരുന്നു. ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠനൊപ്പം മകന്‍ കാര്‍ത്തികേയനെയും ഒരുമിച്ച് അവതരിപ്പിക്കുന്നതായിരുന്നു രാവണപ്രഭു. ചിത്രം മലയാളി പ്രേക്ഷകർ ഒന്നടങ്കം ചിത്രവും അതിലെ മാസ് ഡയലോഗുകളും പാട്ടുകളുമെല്ലാം ഏറ്റെടുത്തിരുന്നു.