എന്റെ അവസരങ്ങള്‍ സിനിമയിലെ ഗ്രൂപ്പിസം മൂലം നഷ്ടമായി: വെളിപ്പെടുത്തി രവീണ ടണ്ടന്‍

ലെഹ്റന്‍ റെട്രോയുടെ യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍
എന്റെ അവസരങ്ങള്‍ സിനിമയിലെ ഗ്രൂപ്പിസം മൂലം നഷ്ടമായി: വെളിപ്പെടുത്തി രവീണ ടണ്ടന്‍
Published on


തന്റെ ബോളിവുഡ് ഭാവിയില്‍ ഉണ്ടായ രാഷ്ട്രീയത്തിന്റെയും ഗ്രൂപ്പിസത്തിന്റെയും ആഘാതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി രവീണ ടണ്ടന്‍. ബോളിവുഡ് സിനിമ വ്യവസായത്തിലെ പവര്‍ പ്ലേകള്‍ കാരണം പ്രധാന റോളുകള്‍ നഷ്ടമായതിന്റെ നിരവധി സംഭവങ്ങള്‍ അവര്‍ പങ്കുവെച്ചു. ലെഹ്റന്‍ റെട്രോയുടെ യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ഡേവിഡ് ധവാന്റെ 'സാജന്‍ ചലേ സസൂരില്‍' താന്‍ എങ്ങനെ നീക്കം ചെയ്യപ്പെട്ടു എന്നും തനിക്കായി വന്ന ആക്ഷന്‍ ചിത്രമായ വിജയപഥില്‍ കരിഷ്മ കപൂറും തബുവും എങ്ങനെയാണു പകരകരായതെന്നും രവീണ ഓര്‍ത്തു. ഗോവിന്ദയും കരിഷ്മ കപൂറും അഭിനയിച്ച ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത 'സാജന്‍ ചലേ സസുരാല്‍' എന്ന ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

'ഞാന്‍ ഗോവിന്ദയ്ക്കൊപ്പം കരാറില്‍ ഒപ്പുവച്ചു, പക്ഷേ പിന്നീട് വ്യവസായത്തിലെ വ്യാപകമായ രാഷ്ട്രീയ ഇടപെടല്‍ മൂലം എന്നിക്ക് ആ റോള്‍ നഷ്ടമായി' നടി പങ്കുവെച്ചു. 'ആരോഗ്യകരമായ മത്സരത്തില്‍ ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു, കാരണം അത് നിങ്ങളിലെ മികച്ചത് പുറത്തെടുക്കുന്നു. പക്ഷേ ഞാനൊരു മനസാക്ഷി ഇല്ലാത്ത ആളല്ല. അത്തരത്തിലുള്ള രാഷ്ട്രീയവും ഗ്രൂപ്പിസവും ഞാന്‍ ഒരിക്കലും ചെയ്തിട്ടില്ല, എന്നാല്‍ മറ്റുള്ളവര്‍ എനിക്കെതിരെ അതെല്ലാം ചെയ്തു', രവീണ പറഞ്ഞു.

കരിഷ്മ കപൂറുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് താരം മുമ്പ് ചര്‍ച്ച ചെയ്തിട്ടുണ്ട്, എന്റര്‍ടൈന്‍മെന്റ് ടൈംസുമായുള്ള അഭിമുഖത്തില്‍ 'ആന്ദാസ് അപ്ന അപ്ന' എന്ന ചിത്രത്തില്‍ താനും കരിഷ്മയും നല്ല ബന്ധത്തിലായിരുന്നില്ല എന്ന് രവീണ പറഞ്ഞു.

'നോക്കൂ, നിങ്ങള്‍ക്ക് എല്ലാവരുമായും ഒത്തുപോകാന്‍ കഴിയില്ല, അല്ലേ? ഇന്ന്, ഞാനും കരിഷ്മയും കുട്ടികളായിരുന്നുവെന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്... ഇന്ന്, ഞങ്ങളുടെ കുട്ടികള്‍ സുഹൃത്തുക്കളാണ്, ഞങ്ങള്‍ പരസ്പരം കാണാറുണ്ട്. വ്യക്തികള്‍ വളരുന്നു', എന്നും രവീണ കൂട്ടിച്ചേര്‍ത്തു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com