R&AW സ്ഥാപകൻ ആർ.എൻ കാവോയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; നിർമാണം ധർമ പ്രൊഡക്ഷൻസ്, റിലീസ് 2028 ഓഗസ്റ്റിൽ

'ജെന്റിൽമാൻ സ്പൈമാസ്റ്റർ' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്
ആർ.എൻ കാവോ
ആർ.എൻ കാവോ
Published on
Updated on

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ 'റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്' (R&AW) സ്ഥാപകനും ആദ്യ മേധാവിയുമായ രാമേശ്വർ നാഥ് കാവോയുടെ ജീവിതകഥ പറയുന്ന ചിത്രവുമായി ധർമ പ്രൊഡക്ഷൻസ്. 2028 ആഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു.

ആർ&എഡബ്ല്യു രൂപീകൃതമായി 58 വർഷം തികയുന്ന വേളയിലാണ് ധർമ്മ പ്രൊഡക്ഷൻസും ലിയോ മീഡിയ കളക്ടീവും ചേർന്ന് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ആർ&എഡബ്ല്യുവിന്റെ 60ാം വാർഷികത്തോട് അനുബന്ധിച്ചാണ് 2028ലെ റിലീസ് ലക്ഷ്യമിടുന്നത്.

ആർ.എൻ കാവോ
കരിയറിലെ 50ാം സിനിമ എഴുതി, സംവിധാനം ചെയ്യാൻ ഉണ്ണി മുകുന്ദൻ; ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു

നീതിൻ ആനന്ദ് ഗോഖലെ എഴുതിയ 'ജെന്റിൽമാൻ സ്പൈമാസ്റ്റർ' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 1955 മുതൽ 1971 വരെയുള്ള കാലഘട്ടവും, ആർ&എഡബ്ല്യു രൂപീകരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും, 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിലെ ഏജൻസിയുടെ ആദ്യ ദൗത്യവുമാണ് സിനിമയുടെ പ്രധാന പ്രമേയം.

News Malayalam 24x7
newsmalayalam.com