റൈഫിള്‍ ക്ലബ്ബ് ഓണത്തിനെത്തും; ചിത്രീകരണം പൂര്‍ത്തിയായി

ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്നാണ്''റൈഫിള്‍ ക്ലബ്'' നിര്‍മിക്കുന്നത്
റൈഫിള്‍ ക്ലബ്ബ് ഓണത്തിനെത്തും; ചിത്രീകരണം പൂര്‍ത്തിയായി
Published on
Updated on

ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിന്‍സി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന ''റൈഫിള്‍ ക്ലബ്'' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഹനുമാന്‍ കൈന്റ്, ബേബി ജീന്‍, സെന്ന ഹെഡ്‌ഗെ, നതേഷ് ഹെഡ്‌ഗെ, നവനി, റംസാന്‍ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവന്‍, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാര്‍, നിയാസ് മുസലിയാര്‍, കിരണ്‍ പീതാംബരന്‍, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിന്‍ പെരുമ്പള്ളി, വൈശാഖ്, സജീവന്‍, ഇന്ത്യന്‍, മിലന്‍, ചിലമ്പന്‍, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എന്‍. പി നിസ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്നാണ്''റൈഫിള്‍ ക്ലബ്'' നിര്‍മിക്കുന്നത്. ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണം ഒരുക്കുന്നു. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'റൈഫിള്‍ ക്ലബ്ബി'നുണ്ട്.

അജയന്‍ ചാലിശ്ശേരിയാണ് 'റൈഫിള്‍ ക്ലബ്ബി'ന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഗീതം-റെക്‌സ് വിജയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-കിഷോര്‍ പുറക്കാട്ടിരി,മേക്കപ്പ്-റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-മഷര്‍ ഹംസ, എഡിറ്റര്‍-വി സാജന്‍,സംഘട്ടനം-സുപ്രീം സുന്ദര്‍, സ്റ്റില്‍സ്-റോഷന്‍, അര്‍ജ്ജുന്‍ കല്ലിങ്കല്‍.' റൈഫിള്‍ ക്ലബ്ബ് 'ഓണത്തിന് പ്രദര്‍ശനത്തിനെത്തും. പി ആര്‍ ഒ-എ എസ് ദിനേശ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com