'ആ കുഞ്ഞുങ്ങള്‍ എന്തിയേടാ...', പൊലീസ് വേഷത്തില്‍ റോഷന്‍ മാത്യു; ആകാംക്ഷ നിറച്ച് 'ഉയിര്‍' ചിത്രത്തിന്റെ ട്രെയിലര്‍

ഒരു പൊട്ടക്കിണറ്റില്‍ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നതിലൂടെയാണ് ട്രെയിലറിന്റെ തുടക്കം.
'ആ കുഞ്ഞുങ്ങള്‍ എന്തിയേടാ...', പൊലീസ് വേഷത്തില്‍ റോഷന്‍ മാത്യു; ആകാംക്ഷ നിറച്ച് 'ഉയിര്‍' ചിത്രത്തിന്റെ ട്രെയിലര്‍
Published on
Updated on

യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി എം. പത്മകുമാര്‍ ഒരുക്കുന്ന പുതിയ ചിത്രം 'ഉയിര്‍'-ന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളുടെ പട്ടികയിലേക്ക് ചേര്‍ക്കാവുന്ന രീതിയിലാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ കഥ അന്‍ഷാദ് എസ്. ആണ് തയ്യാറാക്കിയിരിക്കുന്നത്.

കൊടുവള്ളി ഭാഗത്തെ ഒരു പൊട്ടക്കിണറ്റില്‍ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നതിലൂടെയാണ് ട്രെയിലറിന്റെ തുടക്കം. തുടര്‍ന്ന് നടക്കുന്ന ഉദ്വേഗഭരിതമായ പൊലീസ് അന്വേഷണമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം എന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. സസ്‌പെന്‍സും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ പശ്ചാത്തലവും നല്‍കുന്ന ട്രെയിലര്‍ പ്രേക്ഷകരില്‍ വലിയ ആകാംഷയാണ് ജനിപ്പിക്കുന്നത്.

'ആ കുഞ്ഞുങ്ങള്‍ എന്തിയേടാ...', പൊലീസ് വേഷത്തില്‍ റോഷന്‍ മാത്യു; ആകാംക്ഷ നിറച്ച് 'ഉയിര്‍' ചിത്രത്തിന്റെ ട്രെയിലര്‍
ASHA FOREVER; ഇതിഹാസ ഗായികയ്ക്ക് ആദരവുമായി എ.ആർ. റഹ്മാൻ

ടെലിവിഷന്‍ രംഗത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഗായകനും നടനുമായ നിഖില്‍ കെ. മേനോനും, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട 'ഇല വീഴാ പൂഞ്ചിറ' എന്ന ചിത്രത്തിന്റെ സഹ എഴുത്തുകാരനും യഥാര്‍ത്ഥ പൊലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്. ഒരു യഥാര്‍ത്ഥ ഉദ്യോഗസ്ഥന്റെ അനുഭവങ്ങളും സിനിമാറ്റിക് ശൈലിയും ചേരുന്ന തിരക്കഥ ചിത്രത്തിന് കൂടുതല്‍ തനിമ നല്‍കുന്നു.

'ആ കുഞ്ഞുങ്ങള്‍ എന്തിയേടാ...', പൊലീസ് വേഷത്തില്‍ റോഷന്‍ മാത്യു; ആകാംക്ഷ നിറച്ച് 'ഉയിര്‍' ചിത്രത്തിന്റെ ട്രെയിലര്‍
"വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണാൻ ഒരു താൽപര്യവുമില്ല"; ലക്ഷ്മി പ്രിയക്ക് മറുപടിയുമായി ഉഷ ഹസീന

റോഷന്‍ മാത്യുവിനൊപ്പം നടന്‍ ബൈജു സന്തോഷ് ചിത്രത്തില്‍ ഒരു മുഴുനീള പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ വിനീത് തട്ടില്‍, ദിവ്യ എം നായര്‍, സന്തോഷ് ത്രിവിക്രമന്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, വിനോദ് സാഗര്‍, അതുല്യ ചന്ദ്ര, ശ്രുതി മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മലയാള നടീനടന്മാര്‍ക്ക് പുറമെ ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളായ സയാമി ഖേര്‍, മഹേഷ് ഷെട്ടി എന്നിവരും ചിത്രത്തില്‍ നിര്‍ണ്ണായക അതിഥി വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട്. കൂര്‍ഗ്ഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നിങ്ങനെ അഞ്ച് വ്യത്യസ്തമായ ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

പൊറിഞ്ചു മറിയം ജോസ്', 'ഗരുഡന്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ ക്യാമറ ചലിപ്പിച്ച് ശ്രദ്ധേയനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് 'ഉയിരി'ന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മണികണ്ഠന്‍ അയ്യപ്പ സംഗീതവും പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുമ്പോള്‍, മുതിര്‍ന്ന ചിത്രസംയോജകന്‍ രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. വരികള്‍ ഒരുക്കിയിരിക്കുന്നത് ഷിബു ചക്രവര്‍ത്തി, സന്തോഷ് വര്‍മ്മ എന്നിവരാണ്.

പ്രൊഡക്ഷന്‍ ഡിസൈന്‍ സാബുറാം, പ്രൊമോ സോങ്ങ് ചാള്‍സ് നസ്രേത്ത്, മേയ്ക്കപ്പ് പി.വി. ശങ്കര്‍, കോസ്റ്റ്യൂം ഡിസൈന്‍ ആയിഷ ഷഫീര്‍ സെയ്ത്, സ്റ്റണ്ട്‌സ് തവസി രാജ്, ക്രിയേറ്റീവ് ഹെഡ് നിഖില്‍ കെ. മേനോന്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, വി.എഫ്.എക്‌സ് ശരത് വിനു, വിഷ്വല്‍ പ്രൊമോഷന്‍സ് സ്നേക്ക്പ്ലാന്റ് എല്‍.എ.പി, പി.ആര്‍.ഒ അപര്‍ണ ഗിരീഷ്.

News Malayalam 24x7
newsmalayalam.com