പത്മകുമാറിന്റെ പൊലീസ് ത്രില്ലർ; നായകൻ റോഷൻ മാത്യു, 'ഉയിർ' സെക്കൻഡ് ലുക്ക്

ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്നാണ് 'ഉയിർ' സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്
Uyir Second Look
'ഉയിർ' സെക്കൻഡ് ലുക്ക്
Published on
Updated on

കൊച്ചി: എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം 'ഉയിർ' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. ' റോഷൻ മാത്യുവാണ് സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോഷൻ മാത്യു, ബൈജു സന്തോഷ്, രാഷസൻ ഫെയിം വിനോദ് സാഗർ ,ശ്രുതി മേനോൻ എന്നിവരെ അവതരിപ്പിക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ജൂൺ 26ന് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

കണ്ണൂർ ജില്ലയിലെ ധർമടം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യുന്ന സബ് ഇൻസ്‌പെക്ടർ അജീബ് എന്ന കഥാപാത്രത്തെയാണ് റോഷൻ മാത്യു അവതരിപ്പിക്കുന്നത്. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഗായകൻ നിഖിൽ കെ. മേനോനും, 'ഇല വീഴാ പൂഞ്ചിറ'യുടെ സഹ തിരക്കഥാകൃത്തും പൊലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും ചേർന്നാണ്.

'ഉയിർ' സെക്കൻഡ് ലുക്ക്
'ഉയിർ' സെക്കൻഡ് ലുക്ക്

ബൈജു സന്തോഷ്, വിനീത് തട്ടിൽ, ദിവ്യ എം നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. മണികണ്ഠൻ അയ്യപ്പ സംഗീതവും പശ്ചാത്തല സംഗീതവും, രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും നിർവഹിക്കുന്നു. ഷിബു ചക്രവർത്തി, സന്തോഷ് വർമ എന്നിവർക്ക് പുറമെ, മഹാകവി സുബ്രഹ്‌മണ്യ ഭാരതിയാരുടെ വംശപരമ്പരയിലെ നാലാം തലമുറക്കാരൻ കൂടിയായ നിരഞ്ജൻ ഭാരതിയും ഉമേഷ് പിലിക്കുഡേലുവുമാണ് ഗാനരചയിതാക്കൾ.

Uyir Second Look
ജാസ് ഡ്രമ്മിൽ താളമിട്ട് ജാക്സൺ! 'അനന്തൻ കാട്' ചിത്രത്തിലെ അപ്പാനി ശരത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

പ്രൊഡക്ഷൻ ഡിസൈൻ: സാബുറാം, പ്രൊമോ സോങ്ങ്: ചാൾസ് നസ്രേത്ത്, മേയ്ക്കപ്പ്: പി.വി. ശങ്കർ, കോസ്റ്റ്യൂം ഡിസൈൻ: ആയിഷ ഷഫീർ സെയ്ത്, സ്റ്റണ്ട്‌സ്: തവസി രാജ്, ക്രിയേറ്റീവ് ഹെഡ്: നിഖിൽ കെ. മേനോൻ സൗണ്ട് ഡിസൈൻ: അരുൺ വർമ്മ, വി.എഫ്.എക്‌സ്: ശരത് വിനു, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്.

News Malayalam 24x7
newsmalayalam.com