നെപ്പോ കിഡ്‌സിന് വീണ്ടും അവസരം ലഭിക്കും , ഞങ്ങള്‍ക്ക് അങ്ങനെയല്ല; റോഷന്‍ മാത്യു

ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു റോഷൻ മാത്യുവിന്‍റെ പ്രതികരണം
റോഷന്‍ മാത്യു
റോഷന്‍ മാത്യു
Published on

സിനിമ രംഗത്തെ നെപ്പോട്ടിസത്തെ കുറിച്ച് നിലപാട് വ്യക്തമാക്കി നടന്‍ റോഷന്‍ മാത്യു. സിനിമ പശ്ചാത്തലമില്ലാത്ത കുടുംബത്തില്‍ നിന്ന് വരുന്നവര്‍ ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടു കഴിഞ്ഞാൽ അവർക്ക് രണ്ടാമതൊരു അവസരം ലഭിക്കുക എന്നത് ശ്രമകരമാണെന്ന് റോഷന്‍ മാത്യു പറഞ്ഞു. 

സിനിമ പശ്ചാത്തലമില്ലാത്തവർ ആദ്യ ശ്രമത്തില്‍ പരാജപ്പെട്ടാല്‍ ഒരിക്കലും രണ്ടാമതായി ഒരു അവസരം ലഭിക്കില്ല. എന്നാൽ സിനിമ പശ്ചാത്തലമുള്ള കുടുംബങ്ങളിൽ നിന്ന് വരുന്ന ആളുകൾക്ക് അത് അങ്ങനെയല്ലെന്നും റോഷൻ മാത്യു പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു റോഷൻ മാത്യുവിന്‍റെ പ്രതികരണം.

'പൊതുജനങ്ങളില്‍ നിന്ന് ഏറെ ശ്രദ്ധ ലഭിക്കുന്ന ഒരു ജോലിസ്ഥലമാണിത്. അവിടെ സിനിമാ കുടംബങ്ങളില്‍ നിന്ന് വരുന്ന ആളുകള്‍ക്ക് അല്ലെങ്കില്‍ സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍ക്ക് സ്വാഭാവികമായും മറ്റുള്ളവരേക്കാള്‍ ജനശ്രദ്ധ കിട്ടാറുണ്ട്. എന്നാല്‍ ഒരു തരത്തില്‍ ഇതൊരു അധിക സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ അതേസമയം, ഇത്തരത്തിലുള്ള ജനശ്രദ്ധയില്ലാത്ത ഞങ്ങളെപ്പോലെയുള്ളവർക്ക് ജനങ്ങൾ രണ്ടാമത് ഒരു ചാൻസ് തരില്ല എന്ന് അറിയുന്നതിന്റെ സമ്മർദ്ദം ഉണ്ട്. നിങ്ങൾക്ക് ഒരിക്കലും അൺലിമിറ്റഡ് സെക്കന്റ് ചാൻസ് ലഭിക്കില്ല. ആദ്യത്തേതിൽ തന്നെ നിങ്ങൾ പരാജയപ്പെട്ടു പോവുകയാണെങ്കിൽ, അത് നിങ്ങളുടെ അവസാനമായിരിക്കും. എന്നാൽ സിനിമ പശ്ചാത്തലത്തിൽ നിന്ന് വരുന്നവർക്ക് അത് അങ്ങനെയല്ല. എനിക്ക് തോന്നുന്നത് സിനിമയ്ക്ക് പുറത്ത് നിന്ന് വരുന്നവരെക്കാൾ കൂടുതൽ അവർക്കാണ് സെക്കന്റ് ചാൻസസ് കൂടുതലായി ലഭിക്കുക'-
റോഷന്‍ പറഞ്ഞു.

ജാന്‍വി കപൂര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം ഉലജ് ആണ് റോഷന്‍റെ റിലീസ് ചെയ്യപ്പെട്ട ഏറ്റവും പുതിയ സിനിമ. ദേശീയ പുരസ്കാര ജേതാവായ സുധാന്‍ശു സാരിയയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'റാസി' , 'ബധായ് ഹോ' തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച ജംഗ്ലീ പിക്ച്ചേർസ് ആണ് ഉലജിന്റെ നിർമാണം. ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തിയ 'ഡാർലിംഗ്സ്' എന്ന ചിത്രത്തിന് ശേഷം റോഷൻ മാത്യുസ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്. സച്ചിൻ ഖേദേക്കർ, രാജേന്ദ്ര ഗുപ്ത, രാജേഷ് തൈലാങ്, മെയ്യാങ് ചാങ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന ഉലജ് ഇന്ത്യൻ ഫോറിൻ സർവിസ്സിന്റെ (IFS) പശ്ചാത്തലത്തിൽ ഒരു സ്റ്റൈലിഷ് ഇന്റർനാഷണൽ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com