സൈജു കുറുപ്പിന്റെ പൊലീസ് സ്റ്റോറി; 'ആരം' ഷൂട്ടിങ് പൂർത്തിയായി

ശ്രദ്ധേയനായ പരസ്യ ചിത്ര സംവിധായകൻ രജീഷ് പരമേശ്വരൻ ആണ് 'ആരം' സംവിധാനം ചെയ്യുന്നത്
'ആരം' സിനിമ
'ആരം' സിനിമ
Published on
Updated on

കൊച്ചി: സൈജു കുറുപ്പ് പൊലീസ് വേഷത്തിൽ എത്തുന്ന 'ആരം' സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി. 45 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഫെബ്രുവരി 25ന് പൂർത്തിയായത്. ഇമോഷണൽ ത്രില്ലർ ഡ്രാമയായിട്ടാണ് 'ആരം' ഒരുങ്ങുന്നത് എന്നാണ് സൂചന.

ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജൂനൈസ് ബാബു അവതരിപ്പിക്കുന്ന ചിത്രം ശ്രദ്ധേയനായ പരസ്യ ചിത്ര സംവിധായകൻ രജീഷ് പരമേശ്വരൻ ആണ് സംവിധാനം ചെയ്യുന്നത്. സിദ്ദിഖ്, അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ് പ്രഭാകർ, ഗോകുലൻ, മനോജ് കെ.യു, വിനോദ് കെടാമംഗലം, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ്, ഹരിത്, അപ്പുണ്ണി ശശി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജുനൈസ് ബാബു ഗുഡ് ഹോപ്പ് ആണ് നിർമാണവും വിതരണവും. വിഷ്ണു രാമചന്ദ്രനാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.

'ആരം' സിനിമ
ഞങ്ങളുടെ രണബാലിയും ജയമ്മയും! വിജയ്‌യ്ക്കും രശ്മികയ്ക്കു സർപ്രൈസുമായി 'രണബാലി' ടീം

ഛായാഗ്രഹണം: ജിത്തു ദാമോദർ, എഡിറ്റർ: വി. സാജൻ, സംഗീതം: രോഹിത് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ള, പ്രൊഡക്ഷൻ കൺട്രോളർ: നികേഷ് നാരായണൻ, കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: മനോജ് കിരൺ രാജ്, ഗാനരചന: കൈതപ്രം, ജിസ് ജോയ്, ജോപോൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബിൻ കൃഷ്ണ, സ്റ്റണ്ട്സ്: റോബിൻ ടോം, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, സ്റ്റിൽസ്: സിബി ചീരൻ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാൻസിറ്റി, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ. പിആർഒ: വാഴൂർ ജോസ്..

Related Stories

No stories found.
News Malayalam 24x7
newsmalayalam.com