"എനിക്കെതിരെ ഗൂഢാലോചന നടക്കുന്നു, നീക്കം ഞാന്‍ പ്രസിഡന്റ് ആകാതിരിക്കാന്‍"; ഫിലിം ചേംബറില്‍ നിന്നുള്ള രാജിക്ക് പിന്നാലെ സജി നന്ത്യാട്ട്

സാന്ദ്ര തോമസിനെ പിന്തുണയ്ക്കുന്നില്ലെങ്കിലും അവരുടെ ചില ആശയങ്ങളെ പിന്തുണയ്ക്കുന്നുവെന്നും സജി നന്ത്യാട്ട് പറഞ്ഞു.
സജി നന്ത്യാട്ട്
സജി നന്ത്യാട്ട്
Published on

ഫിലിം ചേംബര്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി വെച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് സജി നന്ത്യാട്ട്. സംഘടനയില്‍ തനിക്കെതിരെ കൂടാലോചന നടക്കുന്നുണ്ടെന്നും ഇത് താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാതിരിക്കാനാണെന്നും സജി നന്ത്യാട്ട് പറഞ്ഞു.

"കഴിഞ്ഞ 10 ദിവസത്തിനിടെ വലിയ നാടകം അരങ്ങേറുകയാണ്. എനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്. ഞാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാതിരിക്കാനാണ് ശ്രമം. ചില ലോബികള്‍ക്ക് എന്നെ ഇഷ്ടമല്ല. ഞാന്‍ നേതൃത്വം നല്‍കിയ സംഘടനയില്‍ എനിക്കെതിരെ ഗൂഢാലോചന നടക്കുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയെ ലോബികള്‍ ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുകയാണ്", സജി നന്ത്യാട്ട് പറഞ്ഞു.

"സാന്ദ്രയെ ഞാന്‍ ഒരിക്കലും പിന്തുണയ്ക്കില്ല. പക്ഷെ സാന്ദ്ര ഉയര്‍ത്തിയ ചില ആശയങ്ങളെ പിന്തുണയ്‌ക്കേണ്ടി വരും. ഞാന്‍ വിജയിക്കുമെന്ന് കണ്ടപ്പോള്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. മമ്മൂട്ടിക്കെതിരായ ആരോപണത്തില്‍ സാന്ദ്രയെ വിളിക്കുകയും ഈ അവസരത്തില്‍ അത്തരം പരാമര്‍ശങ്ങള്‍ വേണ്ടെന്ന് പറയുകയും ചെയ്തു. സാന്ദ്ര വെറും പാവമാണ്. അനുഭവം കുറവാണ്", എന്നും അദ്ദേഹം വ്യക്തമാക്കി.

സജി നന്ത്യാട്ട്
ഉർവശിയും ജോജുവും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്നു; 'ആശ' ചിത്രീകരണത്തിന് തുടക്കം

"കുറച്ച് ആളുകള്‍ ഈ സംഘടനയെ പിടിച്ചുവെച്ചിരിക്കുകയാണ്. അത് മാറണം. കഴിഞ്ഞ പത്തുവര്‍ഷമായി കേരള ഫിലിം ചേംബറില്‍ ഭാരവാഹിയാണ് ഞാന്‍. ഫിലിം ചേംബറില്‍ ഡിസ്ട്രിബ്യുഷന്‍ അംഗത്വത്തിന് കൊടുത്ത ഫോമില്‍ പ്രൊപ്രൈറ്റര്‍ എന്നാണ് എഴുതിയത്. ഇത് മൂലം ഡിസ്ട്രിബ്യൂഷന്‍ അംഗം സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. എങ്ങനെയെങ്കിലും ഒരു കാരണം കണ്ടെത്തി എന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാതിരിന്‍ ഉള്ള നീക്കവും നടക്കുന്നുണ്ട്. പക്ഷെ ഞാന്‍ മത്സരിക്കും. ഏതെങ്കിലും വ്യക്തികള്‍ വെള്ളക്കടലാസില്‍ പരാതി എഴുതി അയച്ചാല്‍ അയോഗ്യനാകുമോ", എന്നും സജി നന്ത്യാട്ട് ചോദിച്ചു.

അതേസമയം ഫിലിം ചേമ്പര്‍ ഭരണ സമിതി സജിയുടെ ഡിസ്ട്രിബ്യൂട്ടര്‍ അംഗത്വം റദാക്കിയതിന് പിന്നാലെയാണ് സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജി വെച്ചത്. നിര്‍മ്മാതാവായ മനോജ് റാംസിംഗിന്റെ പരാതിയെ തുടര്‍ന്നായിരുന്നു ചേംബര്‍ നടപടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com