
ആവശേത്തിലെ രംഗണ്ണന്റെ സ്വന്തം അമ്പാന്‍ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ്. സജിന്‍ ഗോപുവാണ് അമ്പാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സജിന്‍ നിലവില്‍ തന്റെ പൊന്‍മാന്‍ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികളിലാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ താരത്തിനോട് ബേസിലിനും ഫഹദിനും ഒപ്പം സിനിമ ചെയ്തതിനെ കുറിച്ചുള്ള അനുഭവം ചോദിച്ചിരുന്നു. രണ്ട് അഭിനേതാക്കളും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ ആ കഥാപാത്രമായി മാറുമെന്നാണ് സജിന്‍ പറഞ്ഞത്.
'പൊന്‍മാന്റെ ചിത്രീകരണ സമയത്ത് ഞാന്‍ അവനെ അജേഷ് പിപിയായി മാത്രമാണ് കാണുന്നത്. അല്ലാതെ ബേസില്‍ ആയല്ല. ആവേശത്തിലേക്ക് വരുമ്പോള്‍ ഫഹദിനെ ഞാന്‍ രങ്കണ്ണന്‍ ആയാണ് കണ്ടിരുന്നത്. ഇവിടെയും അവര്‍ ആക്ഷന്‍ പറയുമ്പോള്‍ പിന്നെ അജേഷ് പിപിയാണ് അല്ലാതെ ബേസില്‍ അല്ല', എന്നാണ് സജിന്‍ ഗോപു പറഞ്ഞു.
സജിന്‍ ആദ്യമായല്ല ബേസിലിനൊപ്പം അഭിനയിക്കുന്നത്. ജാന്‍ ഏ മന്നിലും സജിന്‍ ഗോപും പ്രധാന കഥാപാത്രമായിരുന്നു. അതിന് ശേഷം ഇരുവരും ഒന്നിക്കുന്നത് പൊന്‍മാനിലാണ്. ജനുവരി 30നാണ് പൊന്‍മാന്‍ തിയേറ്ററിലെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബേസിലിനും സജിന്‍ ഗോപുവിനും ഒപ്പം ലിജോ മോളും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്.
നവാഗതനായ ജ്യോതിഷ് ശങ്കറാണ് പൊന്‍മാനിന്റെ സംവിധായകന്‍. ഫാമിലി ത്രില്ലര്‍ മൂഡില്‍ കഥ പറയുന്ന ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിച്ച ചിത്രം, ജി ആര്‍ ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാര്‍' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
കൊല്ലം ജില്ലയിലെ തീരദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥയവതരിപ്പിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവകഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ജി ആര്‍ ഇന്ദുഗോപന്‍ ഈ കഥ രചിച്ചത്. ദീപക് പറമ്പൊള്‍, രാജേഷ് ശര്‍മ്മ, സന്ധ്യ രാജേന്ദ്രന്‍, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചല്‍, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാന്‍, കെ വി കടമ്പനാടന്‍ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരണ്‍ പീതാംബരന്‍, മിഥുന്‍ വേണുഗോപാല്‍, ശൈലജ പി അമ്പു, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ ജ്യോതിഷ് ശങ്കര്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് പൊന്‍മാന്‍.
ഛായാഗ്രഹണം- സാനു ജോണ്‍ വര്‍ഗീസ്, സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍- നിധിന്‍ രാജ് ആരോള്‍, പ്രൊജക്റ്റ് ഡിസൈനര്‍- രഞ്ജിത്ത് കരുണാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, കലാസംവിധായകന്‍- കൃപേഷ് അയപ്പന്‍കുട്ടി, വസ്ത്രാലങ്കാരം- മെല്‍വി ജെ, മേക്കപ്പ്- സുധി സുരേന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിമല്‍ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- എല്‍സണ്‍ എല്‍ദോസ്, വരികള്‍- സുഹൈല്‍ കോയ, സൌണ്ട് ഡിസൈന്‍- ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സിങ്- അരവിന്ദ് മേനോന്‍, ആക്ഷന്‍- ഫീനിക്‌സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്- നോക്ടര്‍ണല്‍ ഒക്‌റ്റേവ് പ്രൊഡക്ഷന്‍സ്, സ്റ്റില്‍സ്- രോഹിത് കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്, മാര്‍ക്കറ്റിംഗ് - ആരോമല്‍, പിആര്‍ഒ - എ എസ് ദിനേശ്, ശബരി.