തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളോടെ സല്‍മാന്‍ ഖാന്‍; 'സിക്കന്ദര്‍' ടീസര്‍ പുറത്ത്

തന്റെ പേരിനു പിന്നിലെ കഥ സല്‍മാന്‍ പറയുന്നതോടെയാണ് ടീസര്‍ ആരംഭിക്കുന്നത്
തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളോടെ സല്‍മാന്‍ ഖാന്‍; 'സിക്കന്ദര്‍' ടീസര്‍ പുറത്ത്
Published on


സല്‍മാന്‍ ഖാന്റെ വരാനിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ സിക്കന്ദറിന്റെ ടീസര്‍ പുറത്തിറങ്ങി. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഹൈ-ഒക്ടേന്‍ മാസ് എന്റര്‍ടെയ്നറായിരിക്കുമെന്നാണ് പറയപ്പെടുന്നത്. രശ്മിക മന്ദാന, കാജല്‍ അഗര്‍വാള്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. മാര്‍ച്ച് 28ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

തന്റെ പേരിനു പിന്നിലെ കഥ സല്‍മാന്‍ പറയുന്നതോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. വീഡിയോ പുരോഗമിക്കുമ്പോള്‍, സമൂഹത്തിനായി താന്‍ ഇവിടെയുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. മാസ് ശൈലിയിലുള്ള സംഭാഷണങ്ങള്‍ നിറഞ്ഞ ടീസറില്‍ രശ്മിക മന്ദാനയെയും നടന്‍ സത്യരാജിനെയും പരിചയപ്പെടുത്തുന്നു.

ടീസര്‍ പുറത്തിറങ്ങുന്നതിന് മുന്നോടിയായി, ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അപ്ഡേറ്റുമായി ആരാധകരെ ആവേശഭരിതരാക്കിയിരുന്നു. 'കാത്തിരിപ്പ് ഏതാണ്ട് അവസാനിച്ചു. നാളെ ഉച്ചകഴിഞ്ഞ് 3:33 ന് സിക്കന്ദറിന്റെ സിനിമാ ടീസര്‍ കാണാന്‍ നിങ്ങള്‍ സജ്ജമാകുക,' അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, നിര്‍മാതാവ് സാജിദ് നദിയാദ്വാലയുടെ 58-ാം ജന്മദിനത്തോടനുബന്ധിച്ച് സല്‍മാന്‍ ഖാന്റെ ഒരു പുതിയ പോസ്റ്ററും പുറത്തിറക്കിയിരുന്നു. സല്‍മാനെ പരുക്കനും എന്നാല്‍ ആകര്‍ഷകവുമായ ഒരു ഭാവത്തില്‍ അവതരിപ്പിക്കുമെന്ന് സിക്കന്ദര്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. ഹൈദരാബാദിലും മുംബൈയിലുമായി ഈ ചിത്രം വ്യാപകമായി ചിത്രീകരിച്ചിട്ടുണ്ട്.

കിക്ക്, മുജ്സെ ഷാദി കരോഗി തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ചതിന് പേരുകേട്ട നിര്‍മാതാവ് സാജിദ് നദിയാദ്വാലയുമായി ഈ ചിത്രത്തിലൂടെ സല്‍മാന്‍ വീണ്ടും ഒന്നിക്കുകയാണ്. സല്‍മാന്റെ അവസാന തിയേറ്റര്‍ റിലീസായ ടൈഗര്‍ 3 പ്രേക്ഷകരെ സിനിമാ ഹാളുകളിലേക്ക് ആകര്‍ഷിക്കാന്‍ പാടുപെട്ടതിനാല്‍ ഈ ചിത്രം അദ്ദേഹത്തിന് നിര്‍ണായകമാണ്. കരണ്‍ ജോഹറിന്റെ ദി ബുള്‍, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൈഗര്‍ vs പത്താന്‍ എന്നീ ചിത്രങ്ങളും സൂപ്പര്‍സ്റ്റാറിനുണ്ട്. ആ ചിത്രത്തില്‍ അദ്ദേഹം വീണ്ടും ഷാരൂഖ് ഖാനുമായി സ്‌ക്രീന്‍ പങ്കിടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com