"ആദ്യ ദിന കളക്ഷൻ പുരുഷ പ്രേക്ഷകരാണ് നിയന്ത്രിക്കുന്നതെന്ന ധാരണ തിരുത്തി"; സമാന്താ ചിത്രം 25 കോടി ക്ലബ്ബിൽ, നന്ദി അറിയിച്ച് നടി

വിദേശത്തും മികച്ച പ്രകടനമാണ് സമാന്താ ചിത്രം കാഴ്ചവയ്ക്കുന്നത്
'മാ ഇൻടി ബംഗാരം' സിനിമയിൽ സമാന്ത
'മാ ഇൻടി ബംഗാരം' സിനിമയിൽ സമാന്ത
Published on
Updated on

കൊച്ചി: സമാന്ത റൂത്ത് പ്രഭുവിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് 'മാ ഇൻടി ബംഗാരം'. 'സിറ്റാഡൽ: ഹണ്ണി ബണ്ണി', 'ദ ഫാമിലി മാൻ സീസൺ 2' എന്നീ ആമസോൺ സീരീസുകളിലൂടെ ആക്ഷൻ താര പരിവേഷം നേടിയ സമാന്തയുടെ തീർത്തും വ്യത്യസ്തമായ മറ്റൊരു കഥാപാത്രമാണ് ചിത്രത്തിലേതെന്നാണ് കാണികൾ അഭിപ്രായപ്പെടുന്നത്. മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസ് ചെയ്ത് വെറും രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് 12 കോടിയിലധികം രൂപയും ആഗോളതലത്തിൽ 25 കോടി രൂപയുമാണ് 'മാ ഇൻടി ബംഗാരം' കളക്ട് ചെയ്തത്.

ബോക്സ് ഓഫീസ് ട്രാക്കറായ സാക്നിൽകിന്റെ കണക്കുകൾ പ്രകാരം, രണ്ടാം ദിവസമായ ശനിയാഴ്ച ഇന്ത്യയിലെ 2,591 ഷോകളിൽ നിന്നായി ചിത്രം 7.50 കോടി രൂപ നെറ്റ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ഇതോടെ ചിത്രത്തിന്റെ ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷൻ 12.85 കോടി രൂപയായും ഗ്രോസ് കളക്ഷൻ 14.90 കോടി രൂപയായും ഉയർന്നു.

വിദേശത്തും ചിത്രം മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. ശനിയാഴ്ച മാത്രം, നാല് കോടി രൂപ വിദേശ കളക്ഷൻ നേടിയതോടെ സിനിമയുടെ ആകെ ഓവർസീസ് ഗ്രോസ് കളക്ഷൻ 10.60 കോടി രൂപയായി. ഇന്ത്യയിലെയും വിദേശത്തെയും മികച്ച പ്രകടനത്തിന്റെ കരുത്തിൽ, വെറും രണ്ട് ദിവസത്തിനുള്ളിൽ ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 25.50 കോടി രൂപയിലെത്തി.

'മാ ഇൻടി ബംഗാരം' സിനിമയിൽ സമാന്ത
വിജയ്‌യുടെ 52ാം ജന്മദിനം; 'ജന നായകൻ' റിലീസ് തീയതി ഇന്ന് പ്രഖ്യാപിക്കും?

സിനിമയ്‌ക്ക് ആദ്യ ദിനം ഗംഭീര കളക്ഷൻ ലഭിച്ചതിന് പിന്നാലെ സമാന്ത ആരാധകരുമായി സന്തോഷം പങ്കുവച്ചിരുന്നു. "ആദ്യദിനം തന്നെ ഒരു സിനിമയ്ക്ക് ഇത്രയും വലിയ തുടക്കം ലഭിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷവും തോന്നുന്നു. നായക കേന്ദ്രീകൃതമായ സിനിമയാണോ നായിക കേന്ദ്രീകൃതമായ സിനിമയാണോ എന്ന് നോക്കാതെ പ്രേക്ഷകർ ഈ ചിത്രത്തെ നെഞ്ചിലേറ്റിയതിൽ ഏറെ സന്തോഷമുണ്ട്. കുട്ടികൾ മുതൽ മുതിർന്നവർ വരെ തിയേറ്ററുകളിൽ എത്തി സിനിമയെ പ്രോത്സാഹിപ്പിക്കുന്നത് കാണാൻ അതിമനോഹരമാണ്. ഏറ്റവും സന്തോഷം നൽകുന്ന കാര്യം ആദ്യദിന കളക്ഷനിൽ സ്ത്രീകളുടെ വലിയ പങ്കാളിത്തമാണ്. തിയേറ്ററുകളിലെ ആദ്യദിന കളക്ഷനുകൾ പുരുഷ പ്രേക്ഷകർ മാത്രമാണ് നിയന്ത്രിക്കുന്നതെന്ന ധാരണയെ ഇത് തിരുത്തി. ഞങ്ങളുടെ ചെറിയ പ്രൊഡക്ഷൻ ഹൗസിന് അത് സാധിച്ചിരിക്കുന്നു," സമാന്ത എക്സിൽ കുറിച്ചു.

ഹിമന്ത് ദിവ്വുരു, സമാന്ത, പങ്കാളി രാജ് നിദിമോരു എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ബി.വി. നന്ദിനി റെഡ്ഡി ആണ് സംവിധാനം. ഗുൽഷൻ ദേവയ്യ, ദിഗന്ദ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം: ഓം പ്രകാശ്, സംഗീതം: സന്തോഷ് നാരായണൻ.

News Malayalam 24x7
newsmalayalam.com