ഏറ്റവും സങ്കീര്‍ണമായ കഥാപാത്രം; സിറ്റഡേല്‍ ഹണി ബണ്ണിയെ കുറിച്ച് സമാന്ത

വരുണ്‍ ധവാനും കേന്ദ്ര കഥാപാത്രമായ ആക്ഷന്‍ ത്രില്ലര്‍ സീരീസ് നവംബര്‍ 7നാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്
ഏറ്റവും സങ്കീര്‍ണമായ കഥാപാത്രം; സിറ്റഡേല്‍ ഹണി ബണ്ണിയെ കുറിച്ച് സമാന്ത
Published on



സിറ്റഡേല്‍ ഹണി ബണ്ണിയാണ് സമാന്തയുടെ റിലീസ് ചെയ്യാനിരിക്കുന്ന വെബ് സീരീസ്. വരുണ്‍ ധവാനും കേന്ദ്ര കഥാപാത്രമായ ആക്ഷന്‍ ത്രില്ലര്‍ സീരീസ് നവംബര്‍ 7നാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ആരാധാകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമാന്ത രംഗത്തെത്തിയിരുന്നു. അതേ തുടര്‍ന്ന് സമാന്ത സിറ്റഡേല്‍ ഹണി ബണ്ണിയെ കുറിച്ചും സംസാരിച്ചു. ഓരോ തവണയും സ്വയം വെല്ലുവിളിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ് താന്‍ ചെയ്യാറെന്നും സമാന്ത പറഞ്ഞു. മുന്‍പ് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്നും സമാന്ത വ്യക്തമാക്കി. സിറ്റഡേല്‍ ഹണി ബണ്ണിയിലെ കഥാപാത്രം സങ്കീര്‍ണമാണെന്നാണ് സമാന്ത പറഞ്ഞത്.

ഫാമിലി മാനിന് ശേഷം സമാന്തയും രാജ് ആന്‍ഡ് ഡികെയും ഒന്നിക്കുന്ന സീരീസ് കൂടിയാണ് സിറ്റഡേല്‍. രാജ് ആന്‍ഡ് ഡികെയാണ് സീരീസിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രമോഷന്റെ ഭാഗമായി രണ്ട് ട്രെയ്‌ലറുകളാണ് സീരീസിന്റേതായി പുറത്തിറക്കിയത്. ഒരു പവര്‍പാക്ക്ഡ് ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും സീരീസ് എന്ന് ഉറപ്പ് തരുന്നതായിരുന്നു ട്രെയ്‌ലര്‍.

സീരീസില്‍ കെ കെമേനോന്‍, സിക്കന്ദര്‍ ഖേര്‍, സഖീബ് സലീം, എമാ കാനിംഗ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരി്പ്പിക്കുന്നത്. അമേരിക്കന്‍ സീരീസായ സിറ്റഡേലിന്റെ ഇന്ത്യന്‍ വേര്‍ഷനാണ് സിറ്റഡേല്‍ ഹണി ബണ്ണി. സിറ്റേഡലും ആമസോണിലാണ് റിലീസ് ചെയ്തത്. പ്രിയങ്ക ചോപ്രയായിരുന്നു കേന്ദ്ര കഥാപാത്രം.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com