സിറ്റാഡേല്‍ സാധാരണ സ്‌പൈ സീരീസില്‍ നിന്നും വ്യത്യസ്തമാണ്: സമാന്ത രൂത്ത് പ്രഭു

നവംബര്‍ 7ന് സീരീസ് ആമസോണില്‍ സ്ട്രീമിംഗ് ആരംഭിക്കും
സിറ്റാഡേല്‍ സാധാരണ സ്‌പൈ സീരീസില്‍ നിന്നും വ്യത്യസ്തമാണ്: സമാന്ത രൂത്ത് പ്രഭു
Published on




സിറ്റാഡേല്‍ ഹണി ബണ്ണി സാധാരണ സ്‌പൈ സീരീസുകളില്‍ നിന്നും വ്യത്യസ്തമാണെന്ന് നടി സമാന്ത രൂത്ത് പ്രഭു. ഫസ്റ്റ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. സാധാരണ സ്‌പൈ സീരീസുകളില്‍ എല്ലാം പുരുഷന്‍മാരായിരിക്കും ആക്ഷന്‍ ചെയ്യുന്നതും കേന്ദ്ര കഥാപാത്രവും. എന്നാല്‍ സിറ്റാഡേലില്‍ തുല്യ പ്രാധാന്യമുള്ള കഥാപാത്രമാണ് തന്റേതുമെന്ന് സമാന്ത പറഞ്ഞു.

'സിറ്റാഡേല്‍: ഹണി ബണ്ണി മറ്റ് സ്‌പൈ സിനിമകളില്‍ നിന്നും സീരീസുകളില്‍ നിന്നും വ്യത്യസ്തമാണ്. സാധാരണ ഇത്തരം സിനിമകളില്‍ എല്ലാം പുരുഷന്‍മാരായിരിക്കും കേന്ദ്ര കഥാപാത്രം. എന്നാല്‍ ഇവിടെ അത് അങ്ങനെയല്ല. രണ്ട് പേര്‍ക്കും തുല്യമായ സ്‌പേസ് സീരീസില്‍ ഉണ്ട്. അത് വളരെ നല്ലൊരു കാര്യമാണ്. ഇനിയും കൂടുതല്‍ ലെയേഡായ സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടാകട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു', എന്നാണ് സമാന്ത പറഞ്ഞത്.


ഒക്ടോബര്‍ 15നാണ് സിറ്റാഡേലിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തത്. ആമസോണ്‍ സീരീസ് ആയ സിറ്റാഡേലില്‍ വരുണ്‍ ധവാനൊപ്പം അഭിനയിക്കുന്നത് സമാന്ത രൂത്ത് പ്രഭുവാണ്. ഹണി എന്ന കഥാപാത്രമായി സമാന്തയും ബണ്ണി എന്ന കഥാപാത്രമായി വരുണും എത്തുന്നു. പ്രിയങ്ക ചോപ്ര, റിച്ചാഡ് മേഡണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായ സിറ്റാഡേല്‍ സ്പൈ യൂണിവേഴ്സ് സീരീസിന്റെ ഭാഗം തന്നെയാണ് ഈ സീരീസും. നവംബര്‍ 7ന് സീരീസ് ആമസോണില്‍ സ്ട്രീമിംഗ് ആരംഭിക്കും.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com