
ഇന്നലെയാണ് (ഒക്ടോബര്‍ 15) സമാന്ത തന്റെ ഏറ്റവും പുതിയ സീരീസായ സിറ്റാഡേല്‍ : ഹണി ബണ്ണിയുടെ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തത്. ട്രെയ്‌ലര്‍ ലോഞ്ചിനിടെ ലോകസിനിമയെ സ്ത്രീ സ്റ്റാര്‍ പവര്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ച് ചോദിച്ചിരുന്നു. അതിന് സാം പറഞ്ഞ മറുപടി, തുല്യമായൊരിടമാണ് വേണ്ടത് എന്നായിരുന്നു.
'ഭാവി സ്ത്രീകളുടേതാണെന്ന് കേള്‍ക്കാന്‍ നല്ല രസമുണ്ട്. പക്ഷെ എനിക്ക് തുല്യമായൊരിടമാണ് വേണ്ടത്. മത്സരിക്കാന്‍ തുല്യമായൊരിടം. അവിടെ കഴിവിന്റെയും ശക്തിയുടെയും അടിസ്ഥാനത്തിലായിരിക്കണം വിധി തീരുമാനിക്കേണ്ടത്. അല്ലാതെ ജന്‍ഡറിന്റെ അടിസ്ഥാനത്തില്‍ അല്ല. എനിക്ക് തോന്നുന്നു അങ്ങനെയൊരു സ്ഥലം വളരെ മികച്ചതായിരിക്കുമെന്ന്. ഈ ലോകത്തിന്റെയും ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കാരണം ഈ ലോകവും അതുപോലെ ആകാന്‍ തുടങ്ങി കഴിഞ്ഞു. ലോകമെമ്പാടുമുള്ള പ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കുന്നു. ഈ പ്ലാറ്റ്‌ഫോം വളരെ വലുതാണ്. അവസരങ്ങളും. എല്ലാവര്‍ക്കും മിച്ചൊരു ഭാവിയുണ്ടാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്', സമാന്ത പറഞ്ഞു.
റൂസോ ബ്രദേഴ്‌സിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമാണ് സിറ്റഡേല്‍ ഹണി ബണ്ണി. ആമസോണ്‍ സീരീസില്‍ സമാന്തയ്്‌ക്കൊപ്പം അഭിനയിക്കുന്നത് വരുണ്‍ ധവാനാണ്. ഹണി എന്ന കഥാപാത്രമായി സമാന്തയും ബണ്ണി എന്ന കഥാപാത്രമായി വരുണും എത്തുന്നു. പ്രിയങ്ക ചോപ്ര, റിച്ചാഡ് മേഡണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായ സിറ്റാഡേല്‍ സ്‌പൈ യൂണിവേഴ്‌സ് സീരീസിന്റെ ഭാഗം തന്നെയാണ് ഈ സീരീസും. നവംബര്‍ 7ന് സീരീസ് ആമസോണില്‍ സ്ട്രീമിംഗ് ആരംഭിക്കും.