
സിറ്റാഡല്‍ ഹണി ബണ്ണി സീരിസിന്‍റെ ട്രെയിലര്‍ റിലീസിന് പിന്നാലെ നടി സമാന്തയുടെ പ്രകടനത്തെ കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. ആക്ഷന്‍ പാക്ക്ഡ് സ്പൈ ത്രില്ലര്‍ സീരിസ് രാജ് ആന്‍ഡ് ഡികെയാണ് സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാനാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഘട്ടത്തില്‍ തന്നെ ഈ പ്രൊജക്ടില്‍ നിന്ന് ഒഴിവാക്കാണമെന്ന് സംവിധായകരോട് അഭ്യര്‍ഥിച്ചിരുന്നതായി സമാന്ത ഗലാറ്റ ഇന്ത്യയോട് പറഞ്ഞു.
'ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ മയോസിറ്റിസ് രോഗനിർണയം നടത്തിയതിന് ശേഷം എനിക്ക് ഈ കഥാപാത്രം ചെയ്യാന്‍ സാധിക്കുമോയെന്ന് കരുതിയിരുന്നില്ല. എന്നെ മാറ്റി പ്രൊജക്ടുമായി മുന്നോട്ട് പോകാന്‍ അവരോട് അഭ്യര്‍ത്ഥിച്ചു. എനിക്ക് കഴിയില്ലെന്ന് അത്ര ഉറപ്പായിരുന്നു. ആ കഥാപാത്രത്തിനായി മറ്റുള്ളവരുടെ പേരുകള്‍ ഞാന്‍ നിര്‍ദേശിക്കുകയും ചെയ്യും. പക്ഷെ അവര്‍ പിന്മാറാന്‍ അനുവദിച്ചില്ല. ഇപ്പോള്‍ ഈ ഷോ കാണുമ്പോള്‍ എന്നെ അവര്‍ ഒഴിവാക്കാത്തതിലും ആ കഥാപാത്രം ചെയ്യാനുള്ള ശക്തി സ്വയം കണ്ടെത്തിയിലും ഞാന്‍ ഏറെ സന്തോഷിക്കുന്നു'- സമാന്ത പറഞ്ഞു.
സമാന്തയുടെ നിശ്ചയദാര്‍ഢ്യത്തെ സിറ്റാഡേല്‍ ഹണി ബണ്ണി ട്രെയിലര്‍ ലോഞ്ചിനിടെ നടന്‍ വരുണ്‍ ധവാന്‍ പ്രശംസിച്ചിരുന്നു. ഇതുപോലുള്ള ഒരു ഷൂട്ടിങ്ങിലോ ക്രിയേറ്റീവ് പ്രോസസിലോ മുന്‍പ് ഭാഗമായിട്ടില്ല.ആരെങ്കിലും എന്തെങ്കിലും പോരാടി വിജയിക്കുന്നത് കാണുമ്പോൾ മനുഷ്യൻ്റെ പ്രതിരോധശേഷിയെയും ശക്തിയെയും കുറിച്ച് ധാരാളം കാര്യങ്ങൾ നമ്മള്‍ പഠിക്കുന്നു. സാമന്ത തന്നെ മാത്രമല്ല, രാജിനെയും ഡികെയെയും സീതയെയും കൂടാതെ ആമസോണിലെ എല്ലാവരെയും പ്രചോദിപ്പിച്ചു. ഈ സീരിസിനോടുള്ള അവരുടെ സമര്‍പ്പണം അത്രത്തോളം പ്രചോദനകരമാണെന്ന് വരുണ്‍ പറഞ്ഞു.
പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡനും അഭിനയിച്ച അമേരിക്കൻ സ്പൈ-ആക്ഷൻ പരമ്പരയായ സിറ്റാഡലിൻ്റെ സ്പിൻ-ഓഫ് ആയ സിറ്റാഡേൽ ഹണി ബണ്ണി നവംബർ 7 ന് പ്രീമിയർ ചെയ്യും.