സന്ദീപ് റെഡ്ഡി വാംഗ-പ്രഭാസ് ചിത്രം 'സ്പിരിറ്റ്' ഷൂട്ടിങ് ആരംഭിച്ചു; പൂജാ ചടങ്ങിൽ മുഖ്യാതിഥി ചിരഞ്ജീവി

പൂജാ ചടങ്ങിന്റെ ദൃശ്യങ്ങൾ അണിയറപ്രവർത്തകർ 'സ്പിരിറ്റി'ന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി പങ്കുവച്ചു
'സ്പിരിറ്റ്' സിനിമയുടെ പൂജാ ചടങ്ങ്
'സ്പിരിറ്റ്' സിനിമയുടെ പൂജാ ചടങ്ങ്Source: X / @imvangasandeep
Published on
Updated on

ഹൈദരാബാദ്: സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗയും പ്രഭാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'സ്പിരിറ്റി'ന്റെ ചിത്രീകരണം ആരംഭിച്ചു. ഞായറാഴ്ചയായിരുന്നു ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ. നിർമാതാവ് ഭൂഷൺകുമാറും നടി തൃപ്തി ദിമ്രിയും മറ്റ് അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി.

പൂജാ ചടങ്ങിന്റെ ദൃശ്യങ്ങൾ അണിയറപ്രവർത്തകർ 'സ്പിരിറ്റി'ന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി പങ്കുവച്ചിട്ടുണ്ട്. ഭൂഷണ്‍കുമാറിനൊപ്പം സിനിമയുടെ ക്ലാപ് ബോർഡുമായി നിൽക്കുന്ന ചിരഞ്ജീവിയെ ചിത്രങ്ങളിൽ കാണാം. ഇവർക്ക് അരികിലായി സന്ദീപ് റെഡ്ഡി വാംഗയും നായിക തൃപ്തിയും ഉണ്ട്. എന്നാൽ ചടങ്ങിൽ പ്രഭാസ്, പ്രകാശ് രാജ്, വിവേക് ഒബ്റോയ് എന്നിവർ പങ്കെടുത്തിരുന്നില്ല.

"ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ പ്രഭാസിന്റെ 'സ്പിരിറ്റ്' പൂജാ ചടങ്ങിൽ മെഗാസ്റ്റാർ ചിരഞ്ജീവി പങ്കെടുത്തതിൽ ഞങ്ങൾ അഭിമാനിക്കുന്നു,” എന്നാണ് ചിത്രത്തിന് അണിയറപ്രവർത്തകർ നൽകിയ ക്യാപ്ഷൻ.

അടിക്കുറിപ്പില്‍ പ്രഭാസിന് നൽകിയിരിക്കുന്ന 'ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ' എന്ന വിശേഷണം നേരത്തെ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. പ്രഭാസിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ 'സ്പിരിറ്റ്' ഓഡിയോ ടീസറിലും നടനെ ഇങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ ഷാരുഖ് ഖാൻ-പ്രഭാസ് ആരാധകർ തമ്മിൽ വാക്പോരിന് കാരണമായിരുന്നു.

'സ്പിരിറ്റ്' സിനിമയുടെ പൂജാ ചടങ്ങ്
ഇത് 'റിബൽ സാബ്' വൈബ്; കളർഫുൾ ഡ്രസിൽ ആടിപ്പാടി പ്രഭാസ്, 'രാജാ സാബി'ലെ ആദ്യ ഗാനം പുറത്ത്

അതേസമയം, സിനിമയുടെ ലൊക്കേഷൻ ദൃശ്യങ്ങള്‍ എന്ന പേരിൽ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുടി പറ്റവെട്ടിയ ലുക്കില്‍ പൊലീസ് യൂണിഫോണിൽ നിൽക്കുന്ന പ്രഭാസിന്റെ ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് യഥാർഥ ചിത്രങ്ങളാണെന്നതിൽ സിനിമയുടെ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

'സ്പിരിറ്റ്' സിനിമയുടെ പൂജാ ചടങ്ങ്
"എന്റെ അഭിനയം കണ്ട് എന്റെ കണ്ണ് തന്നെ തള്ളി"; ബാലയ്യയുടെ 'അഖണ്ഡ 2' ട്രെ‌യ്‌ലർ റിയാക്ഷൻ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഭൂഷൺ കുമാറിന്റെ ടി-സീരീസും സന്ദീപിന്റെ ഭദ്രകാളി പിക്ചേഴ്സും ചേർന്നാണ് 'സ്പിരിറ്റ്' നിർമിക്കുന്നത്. 2026 ൽ ചിത്രം റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com