
തെലുങ്ക് സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പ്രഭാസും സന്ദീപ് റെഡ്‌ഡി വാങ്കയും ഒന്നിക്കുന്ന സ്പിരിറ്റ്. ആദ്യമായി ഇരുവരും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇപ്പോഴിതാ, സ്പിരിറ്റിന്റെ ചിത്രീകരണം മാറ്റിവെച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.
ഈ വർഷാവസാനത്തോടെ തുടങ്ങാനിരുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ഏപ്രിലോടെയാകും തുടങ്ങുക എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ . പ്രീ പ്രൊഡക്ഷൻ ചെയ്യാൻ സമയം കൂടുതൽ വേണം എന്ന കാരണത്താലാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടയിൽ മാരുതി സംവിധാനം ചെയ്യുന്ന രാജസാബ് എന്ന ചിത്രവും പ്രഭാസ് പൂർത്തിയാക്കും. അതിനു ശേഷം ഫൗജി എന്ന ചിത്രമാകും പ്രഭാസ് ചെയ്യുക. അതിനു ശേഷം മാത്രമേ സ്പിരിറ്റിൽ ജോയിൻ ചെയ്യൂ.
സന്ദീപ് പ്രഭാസിനായി ഒരു പ്രത്യേക ലുക്ക് തന്നെ ഡിസൈൻ ചെയ്തിട്ടുണ്ട്, എന്നാൽ ആ ലുക്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അതിനാൽ, സ്പിരിറ്റിൻ്റെ സെറ്റിൽ ജോയിൻ ചെയ്യുമ്പോൾ തന്നെ, തീർപ്പാക്കാത്ത സിനിമകൾ പൂർത്തിയാക്കാൻ സന്ദീപ് പ്രഭാസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. സന്ദീപ് വാംഗ തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്, ടി-സീരീസിനൊപ്പം ചിത്രം നിർമിക്കുകയും ചെയ്യും.
ഒരുപാട് കാലമായി പ്രഭാസിനെ ഒരു റിയലിസ്റ്റിക് ഡ്രാമയിൽ കണ്ടിട്ട്. സ്പിരിറ്റിൽ സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷമായിരിക്കും പ്രഭാസ് അവതരിപ്പിക്കുക. പ്രഭാസിനായി ഒരു പ്രത്യേക ട്രെയിനറെ തന്നെ നിയമിക്കും. ചിത്രത്തിലൂടെ എന്ത് വിസ്മയമാകും സന്ദീപ് റെഡ്‌ഡി വാങ്കയും പ്രഭാസും കൊണ്ടുവരിക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.