നിര്‍മാതാവ് ലിസ്റ്റിൻ സ്റ്റീഫന് മറുപടിയുമായി സാന്ദ്ര തോമസ്. ലിസ്റ്റിൻ്റേത് വിവരമില്ലായ്മയാണ്. പ്രതിഷേധം എന്ന നിലയിലാണ് പർദ ധരിച്ചു വന്നത്. എന്നുകരുതി എന്നും പർദ ധരിക്കണോ എന്ന് സാന്ദ്ര ചോദിച്ചു.
മറുപടി അർഹിക്കാത്തയാളാണ് ലിസ്റ്റിൻ. ഞാൻ പറയുന്ന ഏതെങ്കിലും കാര്യങ്ങൾ കള്ളമെന്ന് തെളിയിച്ചാൽ ഞാൻ ഇൻഡസ്ട്രി വിട്ടു പോകാൻ തയാറാണെന്നും, മറിച്ചാണെങ്കിൽ ഇൻഡസ്ട്രി വിട്ടു പോകാൻ ലിസ്റ്റിൻ തയാറാണോ എന്നും സാന്ദ്ര ചോദ്യമുയർത്തി.
സാന്ദ്ര ചെയ്യുന്നതെല്ലാം ഷോയാണെന്നാണ് ലിസ്റ്റിന്‍ പറഞ്ഞത്. ആദ്യം പര്‍ദ ധരിച്ചെത്തി രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേ എന്ന് ചോദിച്ചുകൊണ്ട് ലിസ്റ്റിന്‍ പരിഹസിക്കുകയും ചെയ്തിരുന്നു. സാന്ദ്ര ഒരു സ്ത്രീ ആയതുകൊണ്ടാണ് താന്‍ ആദ്യം പ്രതികരിക്കാതിരുന്നതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.
സാന്ദ്ര പറയുന്നതെല്ലാം നുണയാണെന്ന് തെളിയിക്കാനാണ് അവരുടെ പഴയ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മമ്മുട്ടി സിനിമയില്‍ നിന്ന് പിന്മാറി എന്ന് സാന്ദ്ര പറയുന്നു. എത്രയോ ആര്‍ട്ടിസ്റ്റുകള്‍ പല സിനിമകളില്‍ നിന്നും പിന്മാറുന്നു. മമ്മുട്ടിയെ പോലും വെറുതെ ഈ വിഷയത്തിലേക്ക് കൊണ്ടുവന്നുവെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞിരുന്നു.
സംഘടനയുടെ ബൈലോ ആണ് സാന്ദ്ര മത്സരിക്കേണ്ടെന്ന തീരുമാനമെടുത്തത്. മത്സരിക്കാന്‍ ആവശ്യമായ അത്രയും സിനിമകള്‍ സാന്ദ്രയുടെ ബാനറില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇനി കോടതി പറഞ്ഞാല്‍ സാന്ദ്ര മത്സരിക്കട്ടെയെന്നും ലിസ്റ്റിന്‍ ചൂണ്ടിക്കാട്ടിയിരുന്നു.