ജേസന്റെ 'സിഗ്മ' FDFS കാണാൻ മകൾക്കൊപ്പം തിയേറ്ററിലെത്തി സംഗീത; വീഡിയോ വൈറൽ

വിജയ്‌ക്കെതിരെ ഫയൽ ചെയ്തിരുന്ന വിവാഹമോചന ഹർജി പിൻവലിച്ചതിന് ശേഷം ആദ്യമായാണ് സംഗീത പൊതുവേദിയിലെത്തുന്നത്
ജേസന്റെ 'സിഗ്മ' FDFS കാണാൻ മകൾക്കൊപ്പം തിയേറ്ററിലെത്തി സംഗീത; വീഡിയോ വൈറൽ
Published on: 
Updated on: 

തമിഴ്‌നാട് മുഖമന്ത്രിയുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്ത ആദ്യ ചിത്രം 'സിഗ്മ' തിയേറ്ററുകളിലേക്കെത്തി. വലിയ വരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ സൂചിപ്പിക്കുന്നത്. ചെന്നൈയിലെ കമല സിനിമാസിൽ ചിത്രത്തിന്റെ ആദ്യ ഷോ കാണാനായി ജേസന്റെ അമ്മ സംഗീത സ്വർണ്ണലിംഗവും സഹോദരി ദിവ്യ സാഷയും എത്തുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തിയേറ്ററിലേക്ക് കടക്കുമ്പോൾ സംഗീത ക്യാമറകൾക്ക് നേരെ പുഞ്ചിരിക്കുന്നത് വീഡിയോയിൽ കാണാം.

വിജയ്‌ക്കെതിരെ ഫയൽ ചെയ്തിരുന്ന വിവാഹമോചന ഹർജി പിൻവലിച്ചതിന് ശേഷം ആദ്യമായാണ് സംഗീത പൊതുവേദിയിലെത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ്, വിവാഹമോചനം ആവശ്യപ്പെട്ട് ചെങ്കൽപട്ട് കോടതിയിൽ സംഗീത വിവാഹമോചനത്തിന് ഹർജി നൽകിയത്. എന്നാൽ, ഹർജി പിൻവലിക്കാൻ സംഗീത താൽപ്പര്യം അറിയിച്ചതിനെ തുടർന്ന് ഓഗസ്റ്റ് ഏഴിന് കോടതി ഈ കേസ് ഔദ്യോഗികമായി അവസാനിപ്പിക്കുകയായിരുന്നു.

ജേസന്റെ 'സിഗ്മ' FDFS കാണാൻ മകൾക്കൊപ്പം തിയേറ്ററിലെത്തി സംഗീത; വീഡിയോ വൈറൽ
"കുഞ്ഞു സഞ്ജയ് സംവിധായകനായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല"; 'സിഗ്മ'യ്ക്ക് ആശംസകളുമായി സൂര്യയും ജ്യോതികയും

അതേസമയം, 'സിഗ്മ'യുടെ പ്രൊമോഷൻ പരിപാടികളിൽ വിജയ് പങ്കെടുക്കാതിരുന്നത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ ജേസൺ തന്നെ വ്യക്തത വരുത്തി. തന്റെ സിനിമയുടെ പ്രചാരണത്തിൽ അച്ഛന്റെ സ്റ്റാർഡത്തിന്റെ നിഴൽ വീഴരുതെന്നും ചർച്ചകൾ സിനിമയെക്കുറിച്ച് മാത്രം ആയിരിക്കണം എന്ന് തനിക്ക് നിർബന്ധമുണ്ടെന്നുമാണ് ജേസൺ പറഞ്ഞത്. "അദ്ദേഹം ഇപ്പോൾ ഒരു മുഖ്യമന്ത്രിയാണ്, അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. ഞാൻ എന്താണ് ചെയ്തിരിക്കുന്നത് എന്ന് കാണാൻ അദ്ദേഹം വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്..," പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ജേസൺ പറഞ്ഞു.

ജേസന്റെ 'സിഗ്മ' FDFS കാണാൻ മകൾക്കൊപ്പം തിയേറ്ററിലെത്തി സംഗീത; വീഡിയോ വൈറൽ
മോഹൻലാൽ സാറിന്റെ 'ദൃശ്യം' എന്റെ ഓൾ ടൈം ഫേവററ്റ്, 'ബ്രോ ഡാഡി' രണ്ട് ദിവസം മുൻപാണ് കണ്ടത്: എസ്. എസ്. രാജമൗലി

'സിഗ്മ'യ്ക്ക് മികച്ച പ്രതികരണമാണ് ആദ്യ ഷോകൾ കഴിയുമ്പോൾ ലഭിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ മലയാളം ഭാഷകളിലായി വൻ റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. ആക്ഷൻ ഹീസ്റ്റ് കോമഡി ഴോണറിലുള്ള ചിത്രത്തിൽ സന്ദീപ് കിഷനും ഫാരിയ അബ്ദുള്ളയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻപു ദാസൻ, യോഗി ബാബു, മഹാലക്ഷ്മി, ഷീല രാജ്കുമാർ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തമൻ ആണ് സംഗീതം ഒരുക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ ആണ് 'സിഗ്മ' നിർമിച്ചിരിക്കുന്നത്.

വിവേക്, സൂപ്പർ സുബ്ബു എന്നിവരുടെ വരികൾക്ക് തമൻ എസ് ആണ് സംഗീതം പകർന്നിരിക്കുന്നത്. കൃഷ്ണൻ വസന്ത് ആണ് 'സിഗ്മ'യുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ: പ്രവീൺ കെ.എൽ, കോ ഡയറക്ടർ: സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, വിഎഫ്എക്സ് ഹരിഹരസുതൻ, സ്റ്റിൽസ്: അരുൺ പ്രസാദ്.

News Malayalam 24x7
newsmalayalam.com