നായക് നഹി...! സഞ്ജയ് ദത്തിന്റെ 'ഖൽനായക് റിട്ടേൺസ്' പ്രഖ്യാപിച്ചു; ടീസർ പുറത്ത്

72 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ആണ് റിലീസ് ചെയ്തിരിക്കുന്നത്
സഞ്ജയ് ദത്ത്
സഞ്ജയ് ദത്ത്
Published on: 
Updated on: 

സമീപകാലത്തെ തന്റെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നിനായി തയ്യാറെടുക്കുകയാണ് ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. ഐക്കോണിക് കഥാപാത്രമായ ബലറാം പ്രസാദ് എന്ന ബല്ലുവായി നടൻ വീണ്ടും ആരാധകർക്ക് മുന്നിലേക്ക് എത്തുന്നു. സുഭാഷ് ഘായ് സംവിധാനം ചെയ്ത 1993ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഖൽനായകി'ന്റെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'ഖൽനായക് റിട്ടേൺസ്' എന്ന് പേരിട്ടിരുക്കുന്ന സിനിമയുടെ പ്രത്യേക ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടു.

72 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ആണ് റിലീസ് ചെയ്തിരിക്കുന്നത്. വയലൻസ് നിറഞ്ഞ ആക്ഷൻ ചിത്രമായിരിക്കും 'ഖൽനായക് റിട്ടേൺസ്' എന്ന സൂചനയാണ് ടീസർ നൽകുന്നത്. പരുക്കൻ ലുക്കിൽ എത്തുന്ന സഞ്ജയ് ദത്ത് തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. പഴയ ചിത്രത്തിലെ ടൈറ്റിൽ ഗാനം പാടിക്കൊണ്ട് സ്റ്റൈലിഷായി ബല്ലു നടന്നുപോകുന്നിടത്താണ് ടീസർ അവസാനിക്കുന്നത്.

സഞ്ജയ് ദത്ത്
"അവിടുത്തെ രാഷ്ട്രീയക്കാരേക്കാൾ നന്നായി ഞങ്ങൾക്ക് പാകിസ്ഥാൻ ഭരിക്കാൻ സാധിക്കും"; 'ധുരന്ധർ' താരം മുസ്തഫ

ജിയോ സ്റ്റുഡിയോസ്, ആസ്പെക്ട് എന്റർടെയ്‌ൻമെന്റ്, സഞ്ജയ് ദത്തിന്റെ ത്രീ ഡൈമൻഷൻ മോഷൻ പിക്ചേഴ്സ് എന്നിവർ സംയുക്തമായതാണ് 'ഖൽനായക് റിട്ടേൺസ്' നിർമിക്കുന്നത്.

1993ൽ പുറത്തിറങ്ങിയ 'ഖൽനായക്' സഞ്ജയ് ദത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. മാധുരി ദീക്ഷിത്, ജാക്കി ഷ്റോഫ്, അനുപം ഖേർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. ലക്സ്മികാന്ത്-പ്യാരേലാൽ ഒരുക്കിയ സിനിമയിലെ ഗാനങ്ങൾ ഇന്നും ഹിറ്റാണ്. പുതിയ ചിത്രത്തിലെ മറ്റ് താരങ്ങൾ, സാങ്കേതിക പ്രവർത്തകർ എന്നിവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com