ബോളിവുഡിൽ അപ്രതീക്ഷിത വിയോഗം; സംവിധായകന്‍ സഞ്ജയ് ഗുപ്ത അന്തരിച്ചു

വീട്ടിലെ ശുചിമുറിയിൽ വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു
ബോളിവുഡിൽ അപ്രതീക്ഷിത വിയോഗം; സംവിധായകന്‍ സഞ്ജയ് ഗുപ്ത അന്തരിച്ചു
Published on: 
Updated on: 

ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗുപ്ത (57) അന്തരിച്ചു. ബോളിവുഡില്‍ ശ്രദ്ധേയമായ നിരവധി ക്രൈം ഡ്രാമകളുടേയും ആക്ഷന്‍ ചിത്രങ്ങളുടേയും സംവിധായകനാണ്. മരണ കാരണം എന്താണെന്ന് പുറത്തു വന്നിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ ശുചിമുറിയില്‍ വീണതായി റിപ്പോര്‍ട്ടുകളുണ്ട്. രാവിലെയാണ് അപകടം നടന്ന വിവരം മറ്റുള്ളവര്‍ അറിഞ്ഞത്. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും ഇതാണ് മരണ കാരണമെന്നുമാണ് സൂചന. വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അപകട മരണത്തിന് മുംബൈ വെര്‍സോവ പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവില്‍ ദുരൂഹതകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

ബോളിവുഡിൽ അപ്രതീക്ഷിത വിയോഗം; സംവിധായകന്‍ സഞ്ജയ് ഗുപ്ത അന്തരിച്ചു
ഫീൽ ഇല്ല! രാജ്യത്തെ ആദ്യ എഐ ചിത്രത്തെ കൈവിട്ട് ചൈനീസ് പ്രേക്ഷകർ

കാന്റെ (2002), മുസാഫിര്‍ (2004), സിന്ദാ (2006) ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ് വാല (2007), ജസ്ബ (2015), കാബില്‍ (2017) തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. 1994-ല്‍ പുറത്തിറങ്ങിയ 'ആതിഷ്: ഫീല്‍ ദി ഫയര്‍' ആണ് ആദ്യ ചിത്രം.

തുടര്‍ന്ന് 2002-ല്‍ അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്ത് എന്നിവരുള്‍പ്പെടെയുള്ള താരനിര അണിനിരന്ന 'കാന്റെ' കരിയറിലെ വഴിത്തിരിവായി. ഗാങ്സ്റ്റര്‍-ത്രില്ലര്‍ ശൈലിയിലുള്ള ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ്.

2013-ല്‍ 'ഷൂട്ട്ഔട്ട് അറ്റ് വടാല'യിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ സഞ്ജയ് ഗുപ്ത, പിന്നീട് 2015-ല്‍ ഐശ്വര്യ റായ്‌ക്കൊപ്പം 'ജസ്ബ', 2017-ല്‍ ഹൃതിക് റോഷന്‍ ചിത്രം 'കാബില്‍' എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.