മനസ് നിറയ്ക്കുന്ന ചിരിയുമായി നിവിനും അജുവും; 'സര്‍വ്വം മായ' സെക്കന്‍ഡ് ലുക്ക്

നിവിന്‍ - അജു കൂട്ടുകെട്ട് ഒരുമിക്കുന്ന പത്താമത്തെ സിനിമയുമാണ് 'സര്‍വ്വം മായ'.
Sarvam Maya Poster
സർവം മായ പോസ്റ്റർSource : PR
Published on

പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'പാച്ചുവും അത്ഭുത വിളക്കും' എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം 'സര്‍വ്വം മായ'യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മലയാളികള്‍ നെഞ്ചോടുചേര്‍ത്തുവെച്ച നിവിന്‍ പോളി - അജു വര്‍ഗ്ഗീസ് കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ തന്നെ ഹൃദയം തൊടുന്നതാണ്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലാണ് ചിത്രത്തില്‍ ഇരുവരും എത്തുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സെക്കന്‍ഡ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഫാന്റസി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരില്‍ ഏറെ കൗതുകമുണര്‍ത്തുന്നതായിരുന്നു. നെറ്റിയില്‍ ഭസ്മ കുറിയും ഒരു കള്ളനോട്ടവുമായി നില്‍ക്കുന്ന നിവിന്‍ പോളിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്. സെക്കന്‍ഡ് ലുക്ക് ആകട്ടെ മണ്ണിന്റെ മണമുള്ളൊരു ഫീലിംഗ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതാണ്. മനസ്സ് നിറഞ്ഞ് ചിരിക്കുന്ന നിവിനേയും അജുവിനേയും പോസ്റ്ററില്‍ കാണാം. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനോടൊപ്പം ഇതാദ്യമായി നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. നിവിന്‍ - അജു കൂട്ടുകെട്ട് ഒരുമിക്കുന്ന പത്താമത്തെ സിനിമയുമാണ് സര്‍വ്വം മായ.

ഇരുവരേയും കൂടാതെ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍ത്താഫ് സലീം, പ്രീതി മുകുന്ദന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്. ഫയര്‍ ഫ്‌ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സംഗീതം: ജസ്റ്റിന്‍ പ്രഭാകരന്‍, ഛായാഗ്രഹണം: ശരണ്‍ വേലായുധന്‍, എഡിറ്റര്‍: അഖില്‍ സത്യന്‍, സിങ്ക് സൗണ്ട്: അനില്‍ രാധാകൃഷ്ണന്‍, എക്‌സി.പ്രൊഡ്യൂസര്‍: ബിജു തോമസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: രാജീവന്‍, കലാസംവിധാനം: അജി കുറ്റിയാണി, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റില്‍സ്: രോഹിത് കെ.എസ്, ലൈന്‍ പ്രൊഡ്യൂസര്‍: വിനോദ് ശേഖര്‍, സഹ സംവിധാനം: ആരണ്‍ മാത്യു, അസോസിയേറ്റ് ഡയറക്ടര്‍: വന്ദന സൂര്യ, ഡിസൈന്‍സ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാര്‍ക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ് എല്‍.എല്‍.പി, പി.ആര്‍.ഓ: ഹെയിന്‍സ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com