സത്യദേവിന്റെ 16ാം ചിത്രം; 'സമവർത്തി' ഫസ്റ്റ് ലുക്ക് പുറത്ത്

അജയ് നാഗ് വി ആണ് ഈ 'ഇക്കോളജിക്കൽ ആക്ഷൻ ത്രില്ലർ' സംവിധാനം ചെയ്യുന്നത്
 'സമവർത്തി' ഫസ്റ്റ് ലുക്ക്
'സമവർത്തി' ഫസ്റ്റ് ലുക്ക്
Published on
Updated on

ഹൈദരാബാദ്: വൈവിധ്യമാർന്ന വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെയും നായകനെന്ന നിലയിൽ തനതായ വ്യക്തിത്വം സൃഷ്ടിക്കുന്നതിലൂടെയും പ്രശസ്തനായ തെലുങ്ക് യുവ നടൻ സത്യദേവ് കാഞ്ചരണ, തന്റെ പുതിയ ചിത്രമായ 'സമവർത്തി'യുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി. നായകനെന്ന നിലയിൽ നടന്റെ കരിയറിലെ 16ാം ചിത്രമായാണ് 'സമവർത്തി' ഒരുങ്ങുന്നത്. രുദ്ര പിക്ചേഴ്സ്, പഞ്ചഭൂത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ശിവചരൺ റെഡ്ഡി ജാക്കിഡി, ശശിധർ റെഡ്ഡി പദമതി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അജയ് നാഗ് വി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പാരിസ്ഥിതിക ആക്ഷൻ ത്രില്ലറായാണ് 'സമവർത്തി' നിർമിക്കുന്നത്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഗംഭീര തിയേറ്റർ റിലീസിനായി ആണ് ചിത്രം ഒരുങ്ങുന്നത്. പ്രേക്ഷകരിൽ ഏറെ കൗതുകം സൃഷ്ടിക്കുന്ന രീതിയിൽ ആണ് 'സമവർത്തി' ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. പ്രകൃതിയുടെ സത്തയും വന്യതയും ഉൾക്കൊള്ളുന്ന പ്രീ-ലുക്ക് പോസ്റ്ററിന് ശേഷം എത്തിയ ഫസ്റ്റ് ലുക്ക്, പ്രകൃതിയെക്കുറിച്ചുള്ള സൂക്ഷ്മമായ പരാമർശങ്ങൾക്ക് പ്രാധാന്യം നൽകുന്നു.

 'സമവർത്തി' ഫസ്റ്റ് ലുക്ക്
ഞെട്ടിക്കാനൊരു കേസ് ഫയൽ! ഒപ്പം കുഞ്ചാക്കോ ബോബനും ലിജോമോളും; 'ഉന്മാദം' ടീസർ പുറത്ത്

'സമവർത്തി' സത്യദേവിന്റെ കരിയറിലെ ഏറ്റവും തീവ്രമായ ആക്ഷൻ ചിത്രങ്ങളിൽ ഒന്നായിരിക്കുമെന്ന് ടൈറ്റിലും പോസ്റ്ററും സൂചിപ്പിക്കുന്നുണ്ട്. 'ഇക്കോളജിക്കൽ ആക്ഷൻ ത്രില്ലർ' എന്ന വിഭാഗത്തിന്റെ പുതിയ രൂപം, ഈ പ്രോജക്ടിനെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നു. സത്യദേവ് ഈ ചിത്രത്തിലൂടെ തന്റെ കരിയറിലെ തികച്ചും പുതിയൊരു മേഖലയിലേക്കാണ് ചുവടുവയ്‌ക്കുന്നത്.

സത്യദേവ് കാഞ്ചരണയെ കൂടാതെ ദിലീഷ് പോത്തൻ, രാജീവ് കനകല, ഗണവി ലക്ഷ്മൺ, രവീന്ദ്ര വിജയ്, മോഹൻ ഭഗത്, തുടങ്ങിയവർ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.

 'സമവർത്തി' ഫസ്റ്റ് ലുക്ക്
'സമവർത്തി' ഫസ്റ്റ് ലുക്ക്

നിർമാതാക്കൾ: ശിവചരൺ റെഡ്ഡി ജക്കിഡി, ശശിധർ റെഡ്ഡി പദമതി, സംവിധായകൻ: അജയ് നാഗ് വി, ഛായാഗ്രഹണം: ഹർഷ മല്ലികാർജുൻ, ദേവ് ദീപ് ഗണ്ഡികുണ്ട്, എഡിറ്റർ: ആദിത്യ തിവാരി, സംഗീതം: സിൻജിത്ത് യെരമില്ലി, കലാസംവിധാനം: മൊണ്ട്രു രവികുമാർ, കോസ്റ്റ്യൂം ഡിസൈനർ: പ്രിയങ്ക റെബേക്ക ശ്രീനിവാസ്, പ്രൊഡക്ഷൻ ഡിസൈനർ: ഉല്ലാസ് ഹൈദൂർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: വിനയ് റെഡ്ഡി മാമിഡി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഉജ്വല് ബിഎം, പിആർഒ: ശബരി.

News Malayalam 24x7
newsmalayalam.com