
ഇംഗ്ലീഷിലെ ആദ്യ 'A'ക്ഷരത്തെയും, 'A'ദാമിന്റെ 'A'പ്പിളിനേയും, ലോകമെമ്പാടുമുള്ള 'A'വെറേജ് മലയാളികളുടെ 'A' വികാരങ്ങളെയും നമിച്ചുകൊണ്ട്, 'A'iശ്വര്യപൂര്‍വം ആരംഭിക്കുന്നു 'അവിഹിതം'. ഒരു മലയാള സിനിമയുടെ ആരംഭമാണിത്. യുവ നടന്മാരായ ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന 'അവിഹിതം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
NOT JUST A MAN'S RIGHT എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം അംബരീഷ് കളത്തറ, സെന്ന ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. ഇഫോര്‍ എക്‌സ്പിരിമെന്റ്‌സ്, ഇമാജിന്‍ സിനിമാസ്, മാരുതി ടാക്കീസ് (മുകില്‍) എന്നീ ബാനറില്‍ മുകേഷ് ആര്‍. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്നാ ഹെഗ്‌ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഛായാഗ്രഹണം- ശ്രീരാജ് രവീന്ദ്രന്‍, രമേഷ് മാത്യുസ്; ക്രിയേറ്റീവ് ഡയറക്ടര്‍-ശ്രീരാജ് രവീന്ദ്രന്‍, എഡിറ്റര്‍- സനാത് ശിവരാജ്, സംഗീതം- ശ്രീരാഗ് സജി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സുധീഷ് ഗോപിനാഥ്, കല - കൃപേഷ് അയ്യപ്പന്‍കുട്ടി, ആക്ഷന്‍ - അംബരീഷ് കളത്തറ, ലൈന്‍ പ്രൊഡ്യൂസര്‍- ശങ്കര്‍ ലോഹിതാക്ഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു ദേവ്, റെനിത് രാജ്; കോസ്റ്റ്യൂം ഡിസൈന്‍- മനു മാധവ്, മേക്കപ്പ്- രഞ്ജിത്ത് മനാലിപ്പറമ്പില്‍.
സൗണ്ട് ഡിസൈന്‍- രാഹുല്‍ ജോസഫ്, സേഥ് എം. ജേക്കബ്; ഡിഐ- എസ്.ആര്‍. ആക്ഷന്‍ ഫ്രെയിംസ് മീഡിയ, വിഎഫ്എക്‌സ്- റാന്‍സ് വിഎഫ്എക്‌സ് സ്റ്റുഡിയോ, സിങ്ക് സൗണ്ട്- ആദര്‍ശ് ജോസഫ്; മാര്‍ക്കറ്റിംഗ്- കാറ്റലിസ്റ്റ്, ടിന്‍ഗ്; ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്- 10G മീഡിയ, സ്റ്റില്‍സ്- ജിംസ്ദാന്‍, ഡിസൈന്‍- അഭിലാഷ് ചാക്കോ, വിതരണം- E4 എക്‌സ്പിരിമെന്റ്‌സ് റിലീസ്, പി.ആര്‍.ഒ. - എ.എസ്. ദിനേശ്.