
ബോളിവുഡ് താരം ഷാരൂഖ് ഖാനെ ആദരവുമായി പാരീസ് ഗ്രെവിന്‍ മ്യൂസിയം. ലോകത്തെ പ്രമുഖരായ വ്യക്തികളുടെ മെഴുക് പ്രതിമകളിലൂടെ പ്രശസ്തരായ ഗ്രെവിന്‍ മ്യൂസിയം ഷാരൂഖിന്‍റെ രൂപം പതിച്ച സ്വര്‍ണ നാണയം പുറത്തിറക്കിയാണ് താരത്തോടുള്ള ആദരവറിയിച്ചത്. ബഹുമതി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യാക്കാരനാണ് ഷാരൂഖ്.
ബോളിവുഡിന്‍റെ കിങ് എന്ന് വിശേഷണമുള്ള ഷാരൂഖിന് ലോകമെമ്പാടും ആരാധകരുണ്ട്. സീരിയല്‍ നടനായി ജീവിതം തുടങ്ങി ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരമായി വളര്‍ന്ന ഷാരൂഖിന്‍റെ ജീവിതം പ്രചോദനം നല്‍കുന്നതാണ്. യുഎസ്, യുകെ, ജര്‍മനി, ഫ്രാന്‍സ്, ചെക്ക് റിപ്പബ്ലക്, തായ്ലന്‍ഡ് , സിംഗപൂര്‍, ഓസ്ട്രേയില തുടങ്ങിയ രാജ്യങ്ങളിലെ മ്യൂസിയങ്ങളിലായി ഷാരൂഖിന്‍റെ മെഴുക് പ്രതിമകള്‍ ഇതിനോടകം ഇടം നേടി കഴിഞ്ഞു.
പത്താന്‍, ജവാന്‍ എന്നീ തുടര്‍ ഹിറ്റുകള്‍ക്ക് ശേഷം രാജ് കുമാര്‍ ഹിരാനിയുടെ ഡങ്കിയിലാണ് താരം ഒടുവിലായി അഭിനയിച്ചത്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന കിങ് ആണ് ഷാരൂഖിന്‍റെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. അഭിഷേക് ബച്ചനും മകള്‍ സുഹാനയും താരത്തിനൊപ്പം പുതിയ സിനിമയിലുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.