പാക്ക്അപ്പ് വിളിച്ച് ഷാഹി കബീര്‍; ഇലവീഴാ പൂഞ്ചിറക്ക് ശേഷം സംവിധാനം ചെയ്ത ചിത്രം പൂര്‍ത്തിയായി

ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്
പാക്ക്അപ്പ് വിളിച്ച് ഷാഹി കബീര്‍; ഇലവീഴാ പൂഞ്ചിറക്ക് ശേഷം സംവിധാനം ചെയ്ത ചിത്രം പൂര്‍ത്തിയായി
Published on



ഫെസ്റ്റിവല്‍ സിനിമാസിന്റെ ബാനറില്‍ ഷാഹി കബീര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. കണ്ണൂര്‍ ഇരിട്ടിയില്‍ ചിത്രീകരിച്ച ഈ സിനിമയില്‍ ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഇതുവരെ പേരിടാത്ത ഫെസ്റ്റിവല്‍ സിനിമാസിന്റെ ഈ ആദ്യ സംരംഭം നിര്‍മ്മിക്കുന്നത് സംവിധായകനായ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവര്‍ ചേര്‍ന്നാണ്.


രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവത്തിലൂടെ കഥപറഞ്ഞു പോകുന്ന ഈ ചിത്രം എണ്‍പത് ശതമാനത്തോളവും രാത്രിയിലാണ് ഷൂട്ട് ചെയ്തത്. പല ദിവസങ്ങളിലും കാലാവസ്ഥ പ്രതീകൂലമായെങ്കിലും വിചാരിച്ച സമയത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ഇലവീഴാ പൂഞ്ചിറക്ക് ശേഷം ഷാഹി കബീര്‍ ഒരുക്കുന്ന ഈ സിനിമക്ക് ക്യാമറ ചലിപ്പിക്കുന്നത് മനേഷ് മാധവന്‍ ആണ്. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ലക്ഷ്മി മേനോന്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങെള അവതരിപ്പിക്കുന്നത്.


അനില്‍ ജോണ്‍സണ്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഗാനരചന വിനായക് ശശികുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീലീപ്നാഥ്, എഡിറ്റര്‍- പ്രവീണ്‍ മംഗലത്ത്, സൗണ്ട്മിക്‌സിംഗ്- സിനോയ്‌ജോസഫ്, ചിഫ്അസോസിേയറ്റ്- ഷെല്ലി സ്രീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷെബീര്‍ മലവട്ടത്ത്, വസ്ത്രാലങ്കാരം- ഡിനോ ഡേവീസ്, വിശാഖ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്- അഭിലാഷ് മുല്ലശ്ശേരി, പിആര്‍ഒ-സതീഷ് എരിയാളത്ത്, എ.എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈന്‍- തോട്ട് സ്റ്റേഷന്‍





Related Stories

No stories found.
News Malayalam 24x7
newsmalayalam.com