ഷാഹിദ് കപൂറിന്റെ 'ദേവ' നേരത്തെ എത്തും; പുതിയ റിലീസ് തീയതി പുറത്ത്

വിക്കി കൗവശലിന്റെ ഛാവാ എന്ന സിനിമ ഫെബ്രുവരി 14ന് റിലീസ് ചെയ്യാനിരിക്കെയാണ് ദേവയുടെ റിലീസ് മാറ്റിവെച്ചതെന്നാണ് സൂചന
ഷാഹിദ് കപൂറിന്റെ 'ദേവ' നേരത്തെ എത്തും; പുതിയ റിലീസ് തീയതി പുറത്ത്
Published on


ബോളിവുഡ് താരം ഷാഹിദ് കപൂറിനെ കേന്ദ്ര കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് ദേവ. പുതിയ പോസ്റ്ററുമായി അണിയറ പ്രവര്‍ത്തകര്‍ റിലീസ് തിയതി അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍. 2025 ജനുവരി 31ന് ചിത്രം തിയേറ്ററിലെത്തും. ചിത്രം നേരത്തെ ഫെബ്രുവരി 14നാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഷാഹിദ് കപൂര്‍ ഒരു വര്‍ഷത്തിന് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന സിനിമയാണിത്.

ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് താരം എത്തുന്നത്. പൂജ ഹെഗ്‌ഡെ, പവാലി ഗുലാട്ടി എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. സീ സ്റ്റുഡിയോസും സിദ്ധാര്‍ത്ഥ് റോയ് കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


വിക്കി കൗവശലിന്റെ ഛാവാ എന്ന സിനിമ ഫെബ്രുവരി 14ന് റിലീസ് ചെയ്യാനിരിക്കെയാണ് ദേവയുടെ റിലീസ് മാറ്റിവെച്ചതെന്നാണ് സൂചന. ലക്ഷ്മണ്‍ ഉത്കര്‍ ആണ് ഛാവായുടെ സംവിധായകന്‍. രശ്മിക മന്ദാന, അഷതോഷ് റാണാ, അക്ഷയ് ഖന്ന, ദിവ്യ ദത്ത് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ദിനേഷ് വിജന്റെ മാഡോക്ക് ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ആദ്യം ഡിസംബര്‍ 6നാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com