റോഷന്‍ ആന്‍ഡ്രൂസ്-ഷാഹിദ് കപൂര്‍ സിനിമ; 'ദേവ' ഫസ്റ്റ് ലുക്ക് പുറത്ത്

ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഷാഹിദ് എത്തുന്നത്
റോഷന്‍ ആന്‍ഡ്രൂസ്-ഷാഹിദ് കപൂര്‍ സിനിമ; 'ദേവ' ഫസ്റ്റ് ലുക്ക് പുറത്ത്
Published on


ബോളിവുഡ് താരം ഷാഹിദ് കപൂര്‍ കേന്ദ്ര കഥാപാത്രമാകുന്ന ദേവ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ദേവ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷാഹിദ് കപൂര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ജനുവരി 31നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. സീ സ്റ്റുഡിയോസ്, റോയ് കപൂര്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

പോസ്റ്ററില്‍ ഷാഹിദ് സിഗററ്റ് വലിച്ച് ടഫ് ലുക്കിലാണ് നില്‍ക്കുന്നത്. പോസ്റ്ററിന്റെ ബാഗ്രൗണ്ടില്‍ 90കളിലെ അമിതാബ് ബച്ചന്റെ ഐകോണിക് ലുക്കും ഉണ്ട്. ഷാഹിദിന്റെ ടഫ് ലുക്കും ബച്ചന്റെ ചിത്രവും ആരാധകര്‍ക്കിടയില്‍ ആവേശം കൂട്ടിയിരിക്കുകയാണ്.

പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഷാഹിദ് എത്തുന്നത്. പവാലി ഗുലാട്ടിയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com