ഷാജി കൈലാസിന്റെ തല്ലുമാല; ഏഴ് ആക്ഷൻ കൊറിയോഗ്രാഫേഴ്‌സുമായി 'വരവ്'

ജോജു ജോർജിനെ നായകനാക്കി എ.കെ. സാജന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് 'വരവ്'
ഷാജി കൈലാസ് ചിത്രം 'വരവ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ
ഷാജി കൈലാസ് ചിത്രം 'വരവ്' ഫസ്റ്റ് ലുക്ക് പോസ്റ്റർSource: Facebook
Published on
Updated on

കൊച്ചി: സിനിമയുടെ വാണിജ്യ ഘടകത്തെ ഏറെ സഹായിക്കുന്ന ഒന്നാണ് ആക്ഷൻ. സ്റ്റൈലിഷായ മികച്ച ആക്ഷൻ സീക്വൻസുകൾ പ്രേക്ഷകർക്ക് എന്നും കൗതുകവും ആവേശവുമാണ്. ഇത്തരം സിനിമകൾ ഒരുക്കുവാൻ സമർത്ഥരായ നിരവധി സംവിധായകരും നമുക്കുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് ഷാജി കൈലാസ്.

മലയാളത്തിലെ മുൻനിര താരങ്ങളെ അണിനിരത്തി നിരവധി മികച്ച ആക്ഷൻ ത്രില്ലർ സിനിമകൾ ഒരുക്കി പ്രേക്ഷകരുടെ ഇടയിൽ ഏറെ സ്വാധീനം നേടിയ സംവിധായകനാണ് ഷാജി കൈലാസ്. 'വരവ്' ആണ് ഏറ്റവും പുതിയ ഷാജി കൈലാസ് ചിത്രം. ജോജു ജോർജിനെ നായകനാക്കി എ.കെ. സാജന്റെ തിരക്കഥയിൽ ഒരുക്കുന്ന ഈ ചിത്രവും ഒരു ആക്ഷൻ ത്രില്ലർ തന്നെയാണ്.

പ്ലാന്റർമാർക്കിടയിലെ കിടമത്സരങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ അര ഡസനിലേറെ ആക്ഷൻ സീക്വൻസുകളാണുള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിലെ ഓരോ സംഘടന രംഗങ്ങളും ഒരുക്കുന്നത് വ്യത്യസ്തരായ കൊറിയോഗ്രാഫേഴ്സാണ്. സ്റ്റണ്ട് സെൽവ, ഫീനിക്സ് പ്രഭു, രാജശേഖരൻ, മാഫിയാ ശശി, കലൈ കിംഗ്സ്റ്റൺ. തപസി, ജാക്കി ജാൻസൺ എന്നിങ്ങനെ ഏഴ് ആക്ഷൻ കൊറിയാഗ്രാഫേഴ്സ് ആണ് ഈ ചിത്രത്തിനു വേണ്ടി സംഘടനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇനിയും രണ്ടു പേർ കൂടി ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

ഷാജി കൈലാസ് ചിത്രം 'വരവ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ
ഗീതുവിന്റെ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’; ഏവരും കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രം, IMDb പട്ടികയിൽ ഒന്നാമത്
സ്റ്റണ്ട് സിൽവയ്‌ക്കൊപ്പം ഷാജി കൈലാസും ജോജു ജോർജും
സ്റ്റണ്ട് സിൽവയ്‌ക്കൊപ്പം ഷാജി കൈലാസും ജോജു ജോർജും

വലിയ താരനിരയുടെ അകമ്പടിയോടെ വമ്പൻ മുതൽമുടക്കിൽ ഒരുക്കുന്ന ഈ ചിത്രം ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി ആണ് നിർമിക്കുന്നത്. സഹനിർമാണം - ജോമി ജോസഫ്.

മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ്, ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൽ, ബിജു പപ്പൻ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു ഷമ്മി തിലകൻ,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

മാഫിയ ശശിയും ഷാജി കൈലാസും
മാഫിയ ശശിയും ഷാജി കൈലാസും
ഷാജി കൈലാസ് ചിത്രം 'വരവ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ
ആവേശം ചോരാതെ 'ചത്താ പച്ച' രണ്ടാം വാരത്തിലേക്ക്: ആദ്യ 10 ദിവസങ്ങളിൽ 35.51 കോടി കളക്ഷൻ

ഛായാഗ്രഹണം - എസ്. ശരവണൻ, എഡിറ്റിങ് - ഷമീർ മുഹമ്മദ്, കലാസംവിധാനം - സാബു റാം , മേക്കപ്പ് - സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ - സമീര സനിഷ്, സ്റ്റിൽസ് - ഹരി തിരുമല, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ മാനേജേഴ്സ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്. മൂന്നാർ, കാന്തല്ലൂർ, തേനി, മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com