മലയോര മേഖലയുടെ കഥ പറയുന്ന 'വരവ്'; ഷാജി കൈലാസ് ചിത്രത്തിന് തുടക്കം

വമ്പന്‍ ബജറ്റിലും വന്‍ താരനിരയിലും ഒരുങ്ങുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്.
shaji kailas from varav location
വരവ് സിനിമാ സെറ്റില്‍ നിന്ന് ഷാജി കൈലാസ്Source : PRO
Published on

ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവിന്റെ ചിത്രീകരണം മൂന്നാറില്‍ ആരംഭിച്ചു. മലയോര മേഖലയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് നിര്‍മിക്കുന്നത്. വമ്പന്‍ ബജറ്റിലും വന്‍ താരനിരയിലും ഒരുങ്ങുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. ദക്ഷിണേന്ത്യയിലെ ഏറ്റം മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ്‌സുകളായ കലൈകിംഗ്സ്റ്റണ്‍, ഫീനിക്‌സ് പ്രഭു, സ്റ്റണ്ട് സെല്‍വ, കനല്‍ക്കണ്ണന്‍ എന്നിവരാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.

ഹൈറേഞ്ചില്‍ ആളും അര്‍ത്ഥവും സമ്പത്തും കഠിനാദ്ധ്വാനത്തിലൂടെ ആവശ്യത്തിലധികം നേടിയ പോളി എന്ന പോളച്ചന്റെ ജീവിത പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, സുകന്യ, ബാബുരാജ്, വിന്‍സി അലോഷ്യസ്, സാനിയ ഇയ്യപ്പന്‍, അശ്വിന്‍ കുമാര്‍, അഭിമന്യു ഷമ്മി തിലകന്‍, ബിജു പപ്പന്‍,ബോബി കുര്യന്‍,അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോള്‍, കോട്ടയം രമേഷ്, ബാലാജി ശര്‍മ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണന്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

shaji kailas from varav location
"അനുവാദമില്ലാതെ എന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് തടയണം"; ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ഐശ്വര്യ റായ്

ഷാജി കൈലാസിന്റെ മികച്ച വിജയങ്ങള്‍ നേടിയ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്.ദ്രോണ എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. മൂന്നാര്‍ മറയൂര്‍, കാന്തല്ലൂര്‍, തേനി, ഇടുക്കി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

ഛായാഗ്രഹണം - എസ്. ശരവണന്‍. എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്. കലാസംവിധാനം - സാബു റാം. മേക്കപ്പ് സജി - കാട്ടാക്കട. കാസ്റ്റ്യും ഡിസൈന്‍- സമീറ സനീഷ്. സ്റ്റില്‍സ് - ഹരി തിരുമല. ചീഫ് അസസിയേറ്റ് ഡയറക്ടര്‍-സ്യമന്തക് പ്രദീപ്. പ്രൊഡക്ഷന്‍ മാനേജേര്‍സ് - ശിവന്‍ പൂജപ്പുര, അനില്‍ അന്‍ഷാദ്. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് പ്രതാപന്‍ കല്ലിയൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് മംഗലത്ത്. പിആര്‍ഒ - വാഴൂര്‍ ജോസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com