ഷോബി തിലകൻ പിറന്നാള്‍ സ്പെഷ്യൻ; 'കൃഷ്ണൻ കുറുപ്പ്' ക്യാരക്ടർ വീഡിയോ പുറത്തുവിട്ട് 'ദൃഢം' ടീം

നവാഗതനായ മാർട്ടിൻ ജോസഫാണ് 'ദൃഢം' സംവിധാനം ചെയ്തിരിക്കുന്നത്
ഷോബി തിലകൻ
ഷോബി തിലകൻ
Published on
Updated on

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പൊലീസ് വേഷത്തിൽ വീണ്ടും എത്തുന്ന 'ദൃഢം' സിനിമയിലെ ക്യാരക്ടർ വീഡിയോ പുറത്ത്. ചിത്രത്തിൽ കൃഷ്ണൻ കുറുപ്പ് എന്ന പൊലീസ് കഥാപാത്രമായെത്തുന്ന ഷോബി തിലകന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. നടന്റെ ജന്മദിനം പ്രമാണിച്ചാണ് ക്യാരക്ടർ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. മെയ് എട്ടിനാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

കുഴിനിലം എന്നൊരു നാട്ടിൻപുറത്തെ പൊലീസ് സ്റ്റേഷനിൽ വിജയ് രാധാകൃഷ്ണൻ എന്ന പുതിയ എസ്ഐ ചാർജെടുക്കുന്നതും താൻ ഏറെ ആഗ്രഹിച്ച ജോലിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാള്‍ സ്റ്റേഷനിൽ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടര്‍ സംഭവങ്ങളുമാണ് നവാഗതനായ മാർട്ടിൻ ജോസഫ് ഒരുക്കുന്ന സിനിമയുടെ ഇതിവൃത്തം. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്‌ലർ ശ്രദ്ധ നേടിയിരുന്നു.

ഷോബി തിലകൻ
നായകനായി ദിലീപ്, സംവിധാനം ജഗൻ ഷാജി കൈലാസ്; 'നീക്കം' ഫസ്റ്റ് ലുക്ക്

'കൊറോണ പേപ്പേഴ്സി'നും 'വേല'യ്ക്കും ശേഷം വീണ്ടും വേറിട്ട ഒരു പൊലീസ് കഥാപാത്രമായി ഷെയ്ൻ എത്തുന്ന ചിത്രമാണിത്. എസ്ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് ഷെയ്ൻ എത്തുന്നത്. ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി കെ ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്.

ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ്. നവാഗതനായ മാർട്ടിൻ ജോസഫാണ് സംവിധാനം.

ഷോബി തിലകൻ
ഐ.എം. വിജയന്റെ ജീവിതം തിരയിലേക്ക്; സംവിധാനം ഒമർ ലുലു

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കറ്റീന ജീത്തു, ഛായാഗ്രഹണം: പി.എം. ഉണ്ണികൃഷ്ണൻ, എഡിറ്റർ: വിനായക്, സംഗീത സംവിധാനം: ശ്രീരാഗ് സജി, സൗണ്ട് ഡിസൈനർ: രാഹുൽ ജോസഫ്, സെത് എം ജേക്കബ്, സൗണ്ട് മിക്സ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, അസിസ്റ്റന്‍റ് ഡയറക്ടർ: അധിര രഘുനാഥൻ, അസ്സോസിയേറ്റ് ഡയറക്ടർ: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസ്സോസിയേറ്റ് സിനിമാറ്റോഗ്രാഫർ: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ ഡയറക്ടർ: മഹേഷ് മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വിഎഫ്എക്സ് ഡയറക്ടർ: ടോണി മാഗ്മിത്ത്, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യൂം ഡിസൈനർ: ലേഖ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അമരേഷ് കുമാർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്റ്, മാർക്കറ്റിങ്: ടിംഗ്, പിആർഒ: ആതിര ദിൽജിത്ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com