ഫൺ ഫാമിലി വൈബ്! 'മധുവിധു' ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ഏപ്രിൽ 23ന്

അജിത് വിനായക ഫിലിംസിന്റെ 12ാം ചിത്രം ആയാണ് 'മധുവിധു' എത്തുന്നത്
'മധുവിധു' സിനിമ
'മധുവിധു' സിനിമ
Published on
Updated on

കൊച്ചി: അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടെയ്‌നറായ 'മധുവിധു'വിന്റെ ട്രെയ്‌ലർ പുറത്ത്. ഏപ്രിൽ 23നാണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തുക. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാണം. അജിത് വിനായക ഫിലിംസിന്റെ 12ാം ചിത്രം ആയാണ് 'മധുവിധു' എത്തുന്നത്.

ആദ്യാവസാനം പ്രേക്ഷകർക്ക് ചിരി സമ്മാനിക്കുന്ന രീതിയിലാണ് ചിത്രം കഥ പറയുന്നതെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. അഞ്ച് ആണുങ്ങൾ മാത്രമുള്ള, പെണ്ണില്ലാത്ത ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ഫാമിലി ഫൺ ഫിലിം ആകും ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന പ്രതീക്ഷ. അടുത്തിടെ ചിത്രത്തിന്റെ ടീസർ, ആദ്യ ഗാനം എന്നിവ പുറത്തു വന്നിരുന്നു. 'മെല്ലവേ മെല്ലവേ' എന്ന വരികളോടെ ആരംഭിക്കുന്ന മനോഹരമായ പ്രണയ ഗാനം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

'മധുവിധു' സിനിമ
'നേരത്തെ പറഞ്ഞ ഡേറ്റ് തന്നെ, മാറ്റമൊന്നുമില്ല'; ഷെയ്ൻ നിഗം ചിത്രം 'ദൃഢം' മെയ് എട്ടിന് തിയേറ്ററുകളിൽ

ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ്. കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'മധുവിധു'. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. 'ഷൈലോക്കി'ന് ശേഷം ബിബിൻ മോഹനും, 'മധുര മനോഹര മോഹം', 'പെറ്റ്‌ ഡിറ്റക്ടീവ്' എന്നീ ചിത്രങ്ങൾക്ക് ശേഷം ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രമാണ് 'മധുവിധു'.

ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'പൊന്മാൻ', 'സർക്കീട്ട്', 'ഗഗനചാരി' അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ നിർമാണ രംഗത്തു തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ഫാർസ് ഫിലിംസ്.

'മധുവിധു' സിനിമ
'മോഹിനിയാട്ടം' സംവിധായകന്റെ പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തിൽ, സംഗീതം - ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, പ്രൊജക്റ്റ് ഡിസൈനർ - രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്‌ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്സ്- നോക്ക്റ്റേണൽ ഒക്റ്റേവ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, ഡിജിറ്റൽ മാർക്കറ്റിങ് - ആരോമൽ, പിആർഒ- ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com