
പുഷ്പരാജായി അല്ലു അര്‍ജുനെ അല്ലാതെ മറ്റാരെയും പ്രേക്ഷകര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അത്തരത്തിലാണ് താരം ആ കഥാപാത്രത്തെ ചെയ്തുവെച്ചിരിക്കുന്നത്. ഇനി വരാന്‍ പോകുന്ന പുഷ്പ 2ലും അതേ രീതിയില്‍ താരം മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ പുഷ്പയുമായി ബന്ധപ്പെട്ട പുതിയൊരു വാര്‍ത്തയാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. പുഷ്പ സിനിമയ്ക്കായി ആദ്യം ഷാരൂഖ് ഖാനെയാണ് സമീപിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
2024ലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി (ഐഐഎഫ്എ) പുരസ്‌കാര വേദിയില്‍ നടന്‍ വിക്കി കൗശലുമായി നടത്തിയ സംഭാഷണത്തിലാണ് ഷാരൂഖ് ഖാന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. ഷാരൂഖാന്‍ നിരസിച്ച സിനിമകളെ കുറിച്ച് വിക്കി കൗശല്‍ ചോദിച്ചപ്പോഴാണ് താരം പുഷ്പയെ കുറിച്ച് പറഞ്ഞത്. എന്തു കൊണ്ട് പുഷ്പ നിരസിച്ചു എന്ന വിക്കിയുടെ ചോദ്യത്തിനോട്, തനിക് അല്ലു അര്‍ജുന്‍ സാറിന്റെ സ്വാഗ് വരില്ലെന്ന് ഷാരൂഖ് മറുപടി നല്‍കി. പുഷ്പ ചെയ്യാന്‍ അതിയായ ആഗ്രഹം ഉണ്ടായിരുന്നെന്നും അവസരം നിരസിച്ചതില്‍ ദുഃഖമുണ്ടെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. ആ സംഭാഷണത്തിന് ശേഷം ഇരുവരും ഊ ആണ്ടവ എന്ന പുഷ്പയിലെ ഗാനത്തിന് ചുവടുവെക്കുകയും ചെയ്തു.
അതേസമയം സുകുമാറാണ് പുഷ്പയുടെ സംവിധായകന്‍. ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ ഫഹദ് ഫാസില്‍, രശ്മിക മന്ദാന, ജഗതീഷ് പ്രതാപ്, സുനില്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായിരുന്നു. 2021 ഡിസംബര്‍ 17നാണ് ചിത്രത്തിന്റെ ആദ്യ ഭാഗം തിയേറ്ററിലെത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്പ ദി റൂള്‍ 2024 ഡിസംബറില്‍ തിയേറ്ററിലെത്തും. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.