'എല്ലായിടത്തും ആസ്വദിച്ചതില്‍ സന്തോഷം'; ജവാനെ സ്നേഹിച്ച ജപ്പാനിലെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍

അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം 2023 സെപ്റ്റംബറിലാണ് തിയേറ്ററിലെത്തിയത്
'എല്ലായിടത്തും ആസ്വദിച്ചതില്‍ സന്തോഷം'; ജവാനെ സ്നേഹിച്ച ജപ്പാനിലെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍
Published on


ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ജവാന്‍ നവംബര്‍ 29നാണ് ജപ്പാനില്‍ റിലീസ് ചെയ്തത്. ജപ്പാന്‍ ജനത ജവാന് നല്‍കിയ സ്‌നേഹത്തിന് ഇപ്പോള്‍ ഷാരൂഖ് ഖാന്‍ നന്ദി അറിയിച്ചിരിക്കുകയാണ്. എക്‌സിലൂടെയായിരുന്നു താരം നന്ദി അറിയിച്ചത്.

അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം 2023 സെപ്റ്റംബറിലാണ് തിയേറ്ററിലെത്തിയത്. ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 1,100 കോടി കളക്ട് ചെയ്തിരുന്നു. ഷാരൂഖ് ഖാന്റെ ഫാന്‍ പേജ് എക്‌സില്‍ ജപ്പാനിലെ തിയേറ്ററില്‍ ജവാന്റെ പോസ്റ്ററിന്റെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്.

'ജവാന് ജപ്പാനില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹത്തെ കുറിച്ച് ഞാന്‍ വായിച്ചു. എല്ലാവര്‍ക്കും നന്ദി. ഈ മനോഹരമായ രാജ്യം എന്റെ സിനിമ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു' , എന്നാണ് ഷാരൂഖ് ഖാന്‍ എക്‌സില്‍ കുറിച്ചത്.

'ഞങ്ങള്‍ ഇത് ഇന്ത്യയില്‍ നിന്ന് നിര്‍മിച്ചത് ലോകത്തിന് വേണ്ടിയാണ്. എല്ലായിടത്തും ഇത് ആസ്വദിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ജപ്പാനില്‍ നിന്ന് ഈ സിനിമ കണ്ട എല്ലാവര്‍ക്കും എന്റെ സ്‌നേഹവും നന്ദിയും അറിയിക്കുന്നു', എന്നും ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

സമൂഹത്തിലെ തെറ്റുകള്‍ തിരുത്താന്‍ ഒരുങ്ങുന്ന ഒരു മനുഷ്യന്റെ വൈകാരിക യാത്രയാണ് ജവാന്‍ എന്ന ചിത്രത്തിലൂടെ പറഞ്ഞുവെക്കുന്നത്. വിക്രം റാത്തോറിന്റെയും മകന്‍ ആസാദിന്റെയും കഥയാണ് ചിത്രം. ചിത്രത്തില്‍ അച്ഛനും മകനുമായി അഭിനയിക്കുന്നത് ഷാരൂഖ് ഖാന്‍ തന്നെയാണ്. റെഡ് ചില്ലി എന്റര്‍ട്ടെയിന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com