"Absolute OTT Gold; ഷാരൂഖ്, നിങ്ങള്‍ക്ക് അഭിമാനിക്കാം"; ബാഡ്‌സ് ഓഫ് ബോളിവുഡിനെ പ്രശംസിച്ച് ശശി തരൂർ

മൂര്‍ച്ചയുള്ള എഴുത്ത്, ഭയമേതുമില്ലാത്ത സംവിധാനം, ഇത്തരത്തിലുള്ള ശക്തമായ ആക്ഷേപഹാസ്യമാണ് ബോളിവുഡിന് ആവശ്യമായിരുന്നതെന്നും തരൂര്‍
ആര്യൻ ഖാൻ
ആര്യൻ ഖാൻ Source: X
Published on

ഷാരൂഖ് ഖാന്റെ മകൻ ആര്യ ഖാൻ സംവിധാനം ചെയ്ത വെബ് സീരീസ്, ബാഡ്‌സ് ഓഫ് ബോളിവുഡിനെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂർ. ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച സീരിസ് എന്നായിരുന്നു തരൂരിന്റെ അഭിപ്രായം. ബോളിവുഡിന് ഇങ്ങനെയൊരു സീരീസ് ആവശ്യമായിരുന്നു. അച്ഛനെന്ന നിലയില്‍ ഷാരുഖ് ഖാന് അഭിമാനിക്കാമെന്നും തരൂര്‍ എക്സില്‍ കുറിച്ചു.

ആര്യൻ ഖാൻ
അച്ഛന്‍ നടന്‍, മകന്‍ സംവിധായകന്‍; ആര്യന്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ബാഡ്‌സ് ഓഫ് ബോളിവുഡ് ഫസ്റ്റ് ലുക്ക്

"ചുമയും ജലദോഷവും പിടിപ്പെട്ടതിനാൽ രണ്ടു ദിവസത്തെ പരിപാടികളെല്ലാം മാറ്റിവച്ചു. എന്റെ സ്റ്റാഫും സഹോദരിയും കംപ്യൂട്ടറില്‍ നിന്ന് നെറ്റ്ഫ്ലിക്സിലെ ഒരു സീരീസിലേക്ക് എന്റെ കാഴ്ചയെ ക്ഷണിച്ചു. ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഒന്നായിരുന്നു അത്. Absolute OTT Gold.

ആര്യൻ ഖാന്റെ ആദ്യ സംവിധാനത്തിലൊരുങ്ങിയ 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്' കണ്ടുകഴിഞ്ഞതേയുള്ളൂ, പ്രശംസയ്ക്കായി വാക്കുകള്‍ കിട്ടുന്നില്ല. നിങ്ങളില്‍ അത് പടര്‍ന്നേറാന്‍ സമയമെടുക്കും. പക്ഷേ, അപ്പോഴേക്കും നിങ്ങളതില്‍ പ്രതിരോധിക്കാനാവാത്തവിധം കൊളുത്തിയിട്ടുണ്ടാകും. മൂര്‍ച്ചയുള്ള എഴുത്ത്, ഭയമേതുമില്ലാത്ത സംവിധാനം, ഇത്തരത്തിലുള്ള ശക്തമായ ആക്ഷേപഹാസ്യമാണ് ബോളിവുഡിന് ആവശ്യമായിരുന്നത്. അഭിനയത്തിലേക്കും സീനുകളുടെ പിന്നാമ്പുറത്തേക്കും കാഴ്ചക്കാരെ നയിക്കുന്ന തമാശകളുടെ പരമ്പര. യഥാര്‍ത്ഥ കഥ പറച്ചിലിന്റെ ശക്തികേന്ദ്രത്തിന്റെ വരവ് അടയാളപ്പെടുത്തുന്ന ഏഴ് ആകർഷകമായ എപ്പിസോഡുകൾ. അഭിനന്ദനങ്ങൾ, ആര്യൻ ഖാൻ - നിങ്ങളൊരു മാസ്റ്റർപീസ് ആണ് നൽകിയിരിക്കുന്നത്, 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്' അത്യുജ്വലമാണ്. ഒരച്ഛന്‍ മറ്റൊരച്ഛനോടെന്ന പോലെ പറയട്ടെ, ഷാരൂഖ് ഖാന്‍ നിങ്ങൾക്ക് അഭിമാനിക്കാം" -എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

ആര്യൻ ഖാൻ
ആക്ഷേപ ഹാസ്യമല്ല, ഇത് പരിഹാസം; ആര്യന്‍ ഖാന്റെ ബാഡ്‌സ് ഓഫ് ബോളിവുഡിനെതിരെ സമീര്‍ വാങ്കഡെ

ആര്യന്‍ ഖാന്റെ സംവിധാന അരങ്ങേറ്റമാണ് ബാഡ്‌സ് ഓഫ് ബോളിവുഡ്. ഗൗരി ഖാന്‍ ആണ് നിര്‍മാണം. താരങ്ങള്‍, താരങ്ങളുടെ പിറവി, സിനിമാ മേഖലയിലെ കഥകള്‍, ആഘോഷങ്ങള്‍, റൂമറുകള്‍ അതിന് പിന്നിലെ യാഥാര്‍ഥ്യം എന്നിങ്ങനെ ആക്ഷേപ ഹാസ്യമാണ് സീരീസ് പറഞ്ഞുവെക്കുന്നത്. ബോളിവുഡ് താരങ്ങളുടെ കാമിയോകളും, റഫറന്‍സുകളും കൊണ്ട് സമ്പന്നമാണ് സീരീസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com