ഷൈൻ ടോം ചാക്കോയുടെ 'ഒരു അന്വേഷണത്തിന്റെ തുടക്കം'; മോഷൻ പോസ്റ്റർ റിലീസായി

വൈരം, നമ്പർ 66 മധുര ബസ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എം.എ. നിഷാദാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്
ഷൈൻ ടോം ചാക്കോയുടെ 'ഒരു അന്വേഷണത്തിന്റെ തുടക്കം'; മോഷൻ പോസ്റ്റർ റിലീസായി
Published on

ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. വൈരം, നമ്പർ 66 മധുര ബസ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എം.എ. നിഷാദാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൽ നാസറാണ് ചിത്രം നിർമിക്കുന്നത്. വിവേക് മേനോനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജോൺകുട്ടി ചിത്രസംയോജനം നിർവഹിക്കും. എം ജയചന്ദ്രനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.


വാണി വിശ്വനാഥ്‌, സമുദ്രകനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്‌, സുധീഷ്, ശിവദ, ദുർഗ്ഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായ്കുമാർ, കലാഭവൻ നവാസ്, ജോണി ആന്റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്‌, പൊന്നമ്മ ബാബു, ഉമാ നായർ, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠൻ തുടങ്ങിയവരോടൊപ്പം സംവിധായകൻ എം.എ. നിഷാദ് സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ഏകദേശം അറുപതിലധികം താരങ്ങൾ അഭിനയിക്കുന്നു.


പശ്ചാത്തല സം​ഗീതം- മാർക്ക് ഡി മൂസ്, ഗാനരചന-പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ​ഓഡിയോഗ്രാഫി-എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- ബെന്നി, കലാസംവിധാനം- ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം-സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി,ചീഫ് അസോസിയേറ്റ് ഡയറക്ടർ- കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ-രമേശ്‌ അമാനത്ത്,വി എഫ് എക്സ്: പിക്ടോറിയൽ, സ്റ്റിൽസ്-ഫിറോസ് കെ ജയേഷ്,ആക്ഷൻ ഫീനിക്സ് പ്രഭു,ബില്ല ജഗൻ, കൊറിയോഗ്രാഫർ- ബൃന്ദ മാസ്റ്റർ, ഡിസൈൻ-യെല്ലോ യൂത്ത്,പി ആർ ഒ-എ എസ് ദിനേശ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com