'അസുരന്' ശേഷം വെട്രിമാരന്‍-കലൈപ്പുലി ടീം ഒന്നിക്കുന്ന 'അരസന്‍'; നായകനായി ചിമ്പു; എക്‌സ്‌ക്ലൂസീവ് പോസ്റ്റര്‍ പുറത്ത്

ദേശീയ പുരസ്‌കാര ജേതാവായ വെട്രിമാരന്‍ ആദ്യമായാണ് ചിമ്പുവുമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.
'അസുരന്' ശേഷം വെട്രിമാരന്‍-കലൈപ്പുലി ടീം ഒന്നിക്കുന്ന 'അരസന്‍'; നായകനായി ചിമ്പു; 
എക്‌സ്‌ക്ലൂസീവ് പോസ്റ്റര്‍ പുറത്ത്
Published on

തമിഴ് താരം സിലമ്പരസനെ നായകനാക്കി വെട്രിമാരന്‍ ഒരുക്കുന്ന ചിത്രം 'അരസന്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു എക്‌സ്‌ക്ലൂസീവ് പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. 'അസുരന്‍' എന്ന ചിത്രത്തിന് ശേഷം വെട്രിമാരന്‍ - കലൈപ്പുലി എസ് താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ദേശീയ പുരസ്‌കാര ജേതാവായ വെട്രിമാരന്‍ ആദ്യമായാണ് സിലമ്പരസന്‍ എന്ന ചിമ്പുവുമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. അതിശക്തമായ ഒരു കഥാപാത്രമാണ് ചിത്രത്തില്‍ സിമ്പു അവതരിപ്പിക്കുക എന്ന സൂചനയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍, അണിയറ പ്രവര്‍ത്തകര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ വൈകാതെ പുറത്ത് വിടും.

'അസുരന്' ശേഷം വെട്രിമാരന്‍-കലൈപ്പുലി ടീം ഒന്നിക്കുന്ന 'അരസന്‍'; നായകനായി ചിമ്പു; 
എക്‌സ്‌ക്ലൂസീവ് പോസ്റ്റര്‍ പുറത്ത്
കന്നഡ ബിഗ് ബോസ് നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ്

തന്റെ അഭിനയവും വൈവിധ്യവും കൊണ്ട് പ്രേക്ഷകരെ നിരന്തരം ആകര്‍ഷിച്ച സിലമ്പരസന്‍, തന്റെ കരിയറിലെ നാഴികല്ലായി തീരാവുന്ന ഒരു കഥാപാത്രമായി അരസനിലൂടെ മാറാനൊരുങ്ങുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ രാജകീയ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകരില്‍ വലിയ പ്രതീക്ഷയാണ് ഈ ചിത്രം ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്.

പൊല്ലാതവന്‍, ആടുകളം, വിസാരണൈ, വട ചെന്നൈ, അസുരന്‍, വിടുതലൈ 1, വിടുതലൈ 2 എന്നിവക്ക് ശേഷം വെട്രിമാരന്‍ ഒരുക്കുന്ന ചിത്രമാണ് 'അരസന്‍' . പിആര്‍ഒ- ശബരി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com