
തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. സില്‍ക്കിന്റെ 64-ാം ജന്മവാര്‍ഷികത്തിലാണ് പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. സില്‍ക് സ്മിത ക്വീന്‍ ഓഫ് ദ സൗത്ത് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ സില്‍ക്ക് സ്മിതയായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് 2025ല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജയറാം ശങ്കരനാണ് ചിത്രത്തിന്റെ സംവിധായകന്‍. എസ്ടിആര്‍ഐ സിനിമാസിന്റെ ബാനറില്‍ എസ്.ബി വിജയ് അമൃതരാജാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലായി ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും.
സില്‍ക്ക് സ്മിത അഭിനയിച്ച 1984ലെ വാഴ്‌ക്കൈ എന്ന ചിത്രത്തിലെ ഇളയരാജയുടെ ഗാനമാണ് പുറത്തുവിട്ടിരിക്കുന്ന വീഡിയോയില്‍ ഉള്ളത്. നടി ചന്ദ്രികയും മൂന്ന് മിനിറ്റ് ധൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.