താനിതുവരെ നിശബ്ദയായാണ് ഇരുന്നത്, എന്നാൽ ആത്മാഭിമാനമാണ് എല്ലാത്തിലും വലുത്: തന്നെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ സിമ്രാൻ

ഏതെങ്കിലും വലിയ നായകന്മാർക്കൊപ്പം അണിനിരക്കാനും പ്രവർത്തിക്കാനുമുള്ള തീവ്രമായ ആഗ്രഹം എനിക്കില്ല. എൻ്റെ ലക്ഷ്യങ്ങൾ വ്യത്യസ്തമാണ്
താനിതുവരെ നിശബ്ദയായാണ് ഇരുന്നത്, എന്നാൽ ആത്മാഭിമാനമാണ് എല്ലാത്തിലും വലുത്: തന്നെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ സിമ്രാൻ
Published on
Updated on

തമിഴകത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് സിമ്രാൻ. ഒട്ടേറെ കഥാപാത്രങ്ങളെ അനശ്വരമാക്കിയ സിമ്രാൻ, ഒരിടയ്ക്ക് സിനിമകളിൽ നിന്ന് ഇടവേള എടുത്തിരുന്നെങ്കിലും വീണ്ടും സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ പേരിൽ തെറ്റായി വാർത്ത പ്രചരിപിക്കുന്നവർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടി സിമ്രൻ രംഗത്തെത്തിയിരിക്കുകയാണ്.

അടുത്തിടെ സിമ്രൻ സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കാൻ പദ്ധതിയിട്ടുണ്ടെന്നും ആ പ്രൊഡക്ഷൻ ഹൗസിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ അഭിനയിക്കാൻ നടി വിജയ്‌യെ സമീപിച്ചെന്നുമാണ് സോഷ്യൽ മീഡിയിയിൽ പ്രചരിച്ചത്. എന്നാൽ, വിജയ് സിമ്രന്റെ ആവശ്യം നിരസിച്ചുവെന്നും തുടർ‌ന്ന് രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള വിജയ്‌യുടെ അവസാന ചിത്രത്തിൽ അഭിനയിക്കാൻ സിമ്രൻ അവസരം ആവശ്യപ്പെട്ടു എന്നുമാണ് പുറത്തു വന്ന വാർത്തകൾ.


എന്നാൽ ഈ വാർത്തകളിൽ യാതൊരു സത്യവുമില്ലെന്ന് സിമ്രാൻ പറഞ്ഞു. തന്റെ പേര് ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ താനിതുവരെ നിശബ്ദയായാണ് ഇരുന്നതെന്നും എന്നാൽ ആത്മാഭിമാനമാണ് എല്ലാത്തിലും വലുത് എന്നും സിമ്രാൻ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ആളുകൾക്ക് നിങ്ങളെ എങ്ങനെ വൈകാരികമായി മാനിപുലേറ്റ് ചെയ്യാമെന്നും അതിനെ കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കൾ ശ്രദ്ധിക്കാത്തത് കാണുന്നത് ശരിക്കും നിരാശാജനകമാണ്. ഇതുവരെ ഞാൻ നിശ്ശബ്ദനായിരുന്നു. എന്നാൽ ഞാൻ വ്യക്തമാക്കട്ടെ, ഏതെങ്കിലും വലിയ നായകന്മാർക്കൊപ്പം അണിനിരക്കാനും പ്രവർത്തിക്കാനുമുള്ള തീവ്രമായ ആഗ്രഹം എനിക്കില്ല. എൻ്റെ ലക്ഷ്യങ്ങൾ വ്യത്യസ്തമാണ്. ആളുകൾക്ക് നിങ്ങളെ എങ്ങനെ വൈകാരികമായി കൈകാര്യം ചെയ്യാമെന്നും നിങ്ങളുടെ സുഹൃത്തുക്കൾ അതിനെക്കുറിച്ച് എത്രമാത്രം ശ്രദ്ധിക്കുന്നില്ലെന്നും കാണുന്നത് ശരിക്കും നിരാശാജനകമാണ്.


സിമ്രാൻ എക്സിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:

ഇതുവരെ, ഞാൻ നിശ്ശബ്ദനായിരുന്നു, പക്ഷേ ഞാൻ വ്യക്തമാക്കട്ടെ: ഏതെങ്കിലും വലിയ നായകന്മാർക്കൊപ്പം അണിനിരക്കാനും പ്രവർത്തിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അവിടെ പോയി അത് ചെയ്തിട്ടുണ്ട്. എൻ്റെ ലക്ഷ്യങ്ങൾ ഇപ്പോൾ വ്യത്യസ്തമാണ്, ഒരു സ്ത്രീ എന്ന നിലയിൽ എന്റെ പരിധികൾ എനിക്കറിയാം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ ഞാനിതുവരെ നിശബ്ദയായാണ് ഇരുന്നതെന്നും എന്നാൽ ആത്മാഭിമാനമാണ് എല്ലാത്തിലും വലുത്.

'നിർത്തു' എന്നത് ശക്തിയേറിയ ഒരു വാക്കാണ്. ഈ വ്യാജ വാർത്തകൾ നിർത്താൻ ഞാൻ എടുത്ത പരിശ്രമങ്ങളോ എന്റെ വികാരങ്ങളോ ആരും ശ്രദ്ധിച്ചില്ല.

ഞാൻ ഒരിക്കലും എന്റെ പേര് മുതലെടുക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. എന്താണോ ശരി അതിനു വേണ്ടിയാണു ഞാൻ എപോപ്പഴും നിലകൊണ്ടിരുന്നത്. എന്നെ കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർ എന്നോട് ആത്മാർത്ഥമായി മാപ്പ് പറയേണ്ടതാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com