
ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ നിലവില്‍ മുംബൈ ലീലാവതി ആശുപത്രിയില്‍ കുത്തേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം സെയ്ഫിന്റെ സഹോദരി സോഹ അലി ഖാന്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചു. സെയ്ഫ് സുഖം പ്രാപിച്ചുവരുന്നുവെന്നാണ് സോഹ പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സോഹ ഇക്കാര്യം പറഞ്ഞത്.
'സെയ്ഫ് സുഖം പ്രാപിച്ചുവരുന്നതില്‍ ഞങ്ങളെല്ലാം സന്തോഷത്തിലാണ്. ഈ അവസ്ഥ മോശമാകാതിരുന്നത് അനുഗ്രഹമായി കാണുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി', സോഹ അലി ഖാന്‍ പറഞ്ഞു.
ഇതിന് മുന്‍പ് സെയ്ഫിന്റെ ഇളയ സഹോദരി സബാ പട്ടൗഡി സെയ്ഫിന് കുത്തേറ്റ സംഭവത്തില്‍ പ്രതികരിച്ചിരുന്നു. 'ഈ സംഭവം നടന്നു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ഞെട്ടലിലാണ്. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ ഓര്‍ത്ത് അഭിമാനിക്കുന്നു. കുടുംബത്തിന് വേണ്ടി നിലനിന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എത്രയും പെട്ടന്ന് സുഖം പ്രാപിക്കൂ. നിങ്ങളുടെ അടുത്ത് എത്താന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ട്. എത്രയും പെട്ടന്ന് തന്നെ കാണാം. പ്രാര്‍ത്ഥനയോടെ കൂടെയുണ്ട്', എന്നാണ് സബ കുറിച്ചത്.
സെയ്ഫ് അലി ഖാനെ ആക്രമിച്ച വ്യക്തി ഷെരിഫുള്‍ ഇസ്ലാം ഷഹ്സാദിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. താനെ ഹിരാനന്ദാനി എസ്റ്റേറ്റിലെ ലേബര്‍ ക്യാമ്പില്‍ വെച്ച് ഡിസിപി സോണ്‍-6 നവ്‌നാഥ് ധവാലെയുടെ സംഘവും കാസര്‍വാഡാവലി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ ഇയാള്‍ പൊലീസിനോട് വ്യാജ പേരാണ് ആദ്യം പറഞ്ഞത്.
പ്രതി ബംഗ്ലാദേശ് സ്വദേശിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 4 ,5 മാസത്തിന് മുമ്പ് മുംബൈയിലെത്തിയെന്നാണ് നിഗമനം. ഇന്ത്യക്കാരനെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഇയാളുടെ കയ്യിലില്ലെന്ന് മുംബൈ പൊലീസ് പറഞ്ഞു.
ജനുവരി 16ന് പുലര്‍ച്ചെയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. താരത്തിന്റെ നാലുവയസുകാരനായ മകന്‍ ജഹാംഗീറിന്റെ മുറിയിലേക്കാണ് അക്രമി ആദ്യം പ്രവേശിച്ചത്. കുട്ടിയെ പരിചരിക്കുന്ന നഴ്‌സിങ് സ്റ്റാഫ് ഏലിയാമ്മ ഫിലിപ്പ്സാണ് പ്രതിയെ ആദ്യം നേരില്‍ കണ്ടത്. ആറ് തവണ കുത്തേറ്റ നടന്റെ രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. നട്ടെല്ലിനും സുഷുമ്‌നാ നാഡിക്കും സാരമായ പരിക്കേറ്റിരുന്നു.