എസ് എന്‍ സ്വാമിയുടെ സീക്രട്ട്; ട്രെയ്‌ലര്‍ റിലീസ് ചെയ്ത് മമ്മൂട്ടി

കൊച്ചിയില്‍ നടന്ന ട്രയ്‌ലര്‍ റിലീസ് ചടങ്ങില്‍ എസ് എന്‍ സ്വാമി, മമ്മൂട്ടി, ഗൗതം മേനോന്‍, കലേഷ് രാമാനന്ദ് തുടങ്ങിയ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു
എസ് എന്‍ സ്വാമിയുടെ സീക്രട്ട്; ട്രെയ്‌ലര്‍ റിലീസ് ചെയ്ത് മമ്മൂട്ടി
Published on

എസ് എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്റെ ട്രയ്‌ലര്‍ മമ്മൂട്ടി റിലീസ് ചെയ്തു. കൊച്ചിയില്‍ നടന്ന ട്രയ്‌ലര്‍ റിലീസ് ചടങ്ങില്‍ എസ് എന്‍ സ്വാമി, മമ്മൂട്ടി, ഗൗതം മേനോന്‍, കലേഷ് രാമാനന്ദ് തുടങ്ങിയ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജുകളിലും, പൃഥ്വിരാജ്, ടൊവിനോ തോമസ്, ബേസില്‍ ജോസഫ് എന്നിവരുടെ സോഷ്യല്‍ മീഡിയാ പേജുകളില്‍ കൂടെയാണ് ട്രയ്‌ലര്‍ പ്രേക്ഷകരിലേക്കെത്തിയത്. ജൂലൈ 26നു സീക്രട്ട് തിയേറ്ററുകളിലേക്കെത്തും.

ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്ര പ്രസാദ് നിര്‍മിച്ച സീക്രട്ടില്‍ ധ്യാന്‍ ശ്രീനിവാസന്‍, അപര്‍ണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്രാ മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീക്രട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്‌സ് ബിജോയാണ്.

ഡി.ഒ.പി : ജാക്‌സണ്‍ ജോണ്‍സണ്‍, എഡിറ്റിങ് : ബസോദ് ടി ബാബുരാജ്, ആര്‍ട്ട് ഡയറക്ടര്‍ : സിറില്‍ കുരുവിള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : രാകേഷ്.ടി.ബി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : അരോമ മോഹന്‍, കോസ്റ്റ്യൂം : സ്റ്റെഫി സേവിയര്‍, മേക്കപ്പ് : സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : ശിവറാം, സൗണ്ട് ഡിസൈന്‍ : വിക്കി, കിഷന്‍. അസ്സോസിയേറ്റ് ഡയറക്ടര്‍ : വിഷ്ണു ചന്ദ്രന്‍, ആക്ഷന്‍ ഡയറക്ടര്‍ : ഫീനിക്‌സ് പ്രഭു, ഫൈനല്‍ മിക്‌സ് : അജിത് എ ജോര്‍ജ്, വി എഫ് എക്‌സ് : ഡിജിബ്രിക്ക്‌സ്, ഡി ഐ: മോക്ഷ, സ്റ്റില്‍സ് : നവീന്‍ മുരളി, പബ്ലിസിറ്റി ഡിസൈനര്‍ : ആന്റണി സ്റ്റീഫന്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com