
വയോധികനെ സഹായിച്ച നടി അനുശ്രീയുടെ മനുഷ്യത്വത്തെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. ആലപ്പുഴയിൽ ടെക്സ്റ്റൈൽ ഷോപ്പിന്‍റെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. നറുക്കെടുപ്പ് സമ്മാനത്തുക തനിക്കാണ് ലഭിച്ചതെന്ന് തെറ്റിധരിച്ച് വേദിയിലേക്ക് വരികയും പിന്നീട് നിരാശയോടെ മടങ്ങേണ്ടി വരികയും ചെയ്തു. കണ്ട് നിന്നവരുടെയൊക്കെ മനസിനെ വേദനിപ്പിക്കുന്നതായിരുന്നു അത്. നടി അനുശ്രീയുടെ കണ്ണ് നിറയുന്നതും വീഡിയോയിൽ കാണാം.
എന്നാൽ പിന്നീട്, കടയുടമ സമ്മാനത്തിന് തുല്യമായ തുക വയോധികന് പാരിതോഷികമായി നൽകി. ശേഷം അദ്ദേഹത്തെ വിളിച്ചു അടുത്ത് നിർത്തി തന്‍റെ സ്നേഹസമ്മാനവും അനുശ്രീ അദ്ദേഹത്തിന് നൽകി. അല്ലെങ്കിൽ തനിക്കിന്നു ഉറങ്ങാൻ കഴിയില്ലെന്നും നടി കൂട്ടിച്ചേർത്തു.
പിന്നാലെ അനുശ്രീയെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായെത്തിയത്. സംവിധായകന്‍ ആഷിക്ക് അബു തുടങ്ങിയവർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു.
അതേസമയം, ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലെയ്സിലൂടെയാണ് അനുശ്രീയുടെ സിനിമിലെത്തുന്നത്. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലും അഭിനയിച്ചു. കഥ ഇന്നുവരെ ആണ് അനുശ്രീയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ.